ബുള്ളറ്റ് ട്രെയിന്‍ ഇപ്പോള്‍ രാജ്യത്ത് ഉണ്ടാകേണ്ട ശരിയായ സമയമല്ല. ഇപ്പോഴത്തെ സംവിധാനങ്ങളില്‍ കൂടുതല്‍ വേഗത കൈവരിക്കാനും, ..

നാഗ്പൂർ: ബുള്ളറ്റ് ട്രെയിനിന്റെ ആവശ്യം ഇപ്പോൾ ഇന്ത്യയ്ക്കില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പകരം അടിസ്ഥാനസൗകര്യ വികസനവും ശാക്തീകരണവുമാണ് റെയിൽവേയ്‌ക്കാവശ്യമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ ഇപ്പോൾ രാജ്യത്ത് ഉണ്ടാകേണ്ട ശരിയായ സമയമല്ല. ഇപ്പോഴത്തെ സംവിധാനങ്ങളിൽ കൂടുതൽ വേഗത കൈവരിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ഒരു ദശാബ്ദത്തിന് ശേഷം മാത്രമ്രേ ഇന്ത്യ ബുള്ളറ്റ് ട്രെയിൻസംബന്ധിച്ച് ആലോചിക്കേണ്ടതുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബയ്- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമാണ് ഇത് നിർവഹിച്ചത്. ഇതിന് പിന്നാലെയാണ് ഇ.ശ്രീധരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *