12 വർഷത്തെ കാത്തരിപ്പ് തീരുന്നു മൂന്നാർ ഒരുങ്ങുന്നു ; നീലക്കുറിഞ്ഞിയെ വരവേൽക്കാൻ

മൂന്നാര്‍: ഒരു വ്യാഴവട്ടത്തിൽ ഒരിക്കൽ എത്തുന്ന അപൂർവ്വ സുന്ദര വസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു. 2018 ഓഗസ്‌റ്റോടെ ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമായ നീലക്കുറിഞ്ഞി പൂത്തു തുടങ്ങും. അവസാനമായി 2006 ലാണ് നീലക്കുറിഞ്ഞി വസന്തം സമ്മാനിച്ചത്.

മൂന്നാർ മലനിരകളെ നീലിമ ചാർത്താൻ നീലക്കുറിഞ്ഞിയെത്തുമ്പോൾ വരവേൽപ്പിനായി മൂന്നാറും തകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വനം വകുപ്പും ഒരുക്കങ്ങള്‍ തുടങ്ങി.
അവസാന നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞിയെ തേടിയെത്തുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.
അധികമായി എത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കണ്ട സുരക്ഷാ നടപടികള്‍, വാഹന പാര്‍ക്കിംങ്, ഗതാഗത സംവിധാനം, പൂക്കള്‍ കാണുന്നതിനുള്ള സൗകര്യം, ഉള്‍പ്പടെ അവലോകന യോഗം മാധ്യമപ്രവര്‍ത്തകരുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്നുകുറിഞ്ഞിക്കാലത്ത് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള വിശദമായ വറിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ കൈമാറുമെന്ന് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *