ഹോസ്റ്റലിലെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു

ബാംഗ്ലൂര്‍: യുവാവിനെ പീഡിപ്പിച്ച വനിതാ ഹോസ്റ്റല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അര്‍ധരാത്രി ഒളിഞ്ഞു നോക്കാന്‍ കയറിയ യുവാവിനാണ് പണികിട്ടിയത്.

ഹോസ്റ്റല്‍ മുറിയുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ കയറി കുടുങ്ങിപ്പോയ യുവാവിനെയാണ് ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. ലൈംഗിക അവയവത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറു വരെ നീണ്ട ക്രൂരമായ പീഡനമാണ് യുവാവിനു നേരിടേണ്ടി വന്നത്.

യുവാവ് മരിച്ചെന്നു കരുതി പെണ്‍കുട്ടികള്‍ ചേര്‍ന്ന് യുവാവിനെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മജസ്റ്റിക് പൊലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ക്കായി ഇവിടെ കമ്പനി താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നു പ്രതിയെ കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ മാസങ്ങളായി കഠിനപരിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറി യുവാവ് മൊബൈല്‍ ഫോണുമായി എത്തി. യുവാവിന്റെ കടന്നു വരവും ദൃശ്യങ്ങളും എല്ലാം പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സി.സി.ടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ വട്ടം ചേര്‍ന്നു പിടിച്ചു. തുടര്‍ന്നു വലിച്ചിഴച്ച് മുറിയില്‍ എത്തിച്ചു. വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി കൈകാലുകള്‍ കട്ടിലിനോടു ചേര്‍ന്നു ബന്ധിച്ചു. തുടര്‍ന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് മാറിമാറി ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെണ്‍കുട്ടികള്‍ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്നു പെണ്‍കുട്ടികള്‍ സ്ഥലത്തു നിന്നു രക്ഷപെട്ടു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നന്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊലീസ് എത്തിയത്. സി.സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ നടത്തിയ ക്രൂരപീഡനം പുറം ലോകത്ത് അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *