സ്ത്രീധനമായി 35 ലക്ഷം കിട്ടി ; എന്നിട്ടും വരന് അത്യാർത്തി; ഒരു കോടിയെങ്കിലും വേണമെന്ന് പറഞ്ഞ് പിടിവാശി; സദ്യയ്ക്ക് ശേഷം വിവാഹത്തിൽ നിന്നും പിന്മാറി വധു; പണക്കൊതിയനായ യുവാവിന്റെ ഭാര്യയാകേണ്ടെന്ന തീരുമാനമെടുത്ത യുവതിക്ക് അഭിനന്ദന പ്രവാഹം

പണക്കൊതിയനായ യുവാവിന്റെ ഭാര്യ ആകേണ്ടെന്ന തീരുമാനം എടുത്തു യുവതി -സ്വന്തം ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൂട്ടി കൊണ്ട് വരുന്ന ചടങ്ങാണ് വിവാഹം .സന്തോഷങ്ങളും,ദുഖങ്ങളും പങ്കു വെക്കാനും ഒരുമിച്ചു ജീവിച്ചു തീർക്കുവാനും ദമ്പതികൾ വിവാഹത്തിന്റെ അന്ന് തീരുമാനിക്കും .എന്നാൽ ചിലർ സ്ത്രീധനത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കും .അത്തരത്തിൽ പണ കൊതിയനായ ഒരു യുവാവിന്റെ ഭാര്യ ആകേണ്ട എന്ന ഡ്രൈഡേ തീരുമാനം എടുത്തിരിക്കുകയാണ് നവ വധു .

നവ വരന്റെ ആർത്തിയുടെ മുഖം മൂടി പിച്ചിചീന്തി സമൂഹ മാധ്യമങ്ങളിലെ താരം ആയിരിക്കുകയാണ് ഡോക്ടറായ ഒരു യുവതി .ഒരു കാറും പത്തു ഗ്രാം വീതമുള്ള അഞ്ചു സ്വർണ നാണയങ്ങളും അടക്കം 35 ലക്ഷം രൂപയാണ് വരന് സ്ത്രീധനം ആയി വധുവിന്റെ വീട്ടുകാർ നൽകിയത് .എന്നാൽ ഇതിൽ ഒന്നും തൃപ്തനാവാതെ ഒരു കോടി രൂപയാണ് വരൻ ആവശ്യപ്പെട്ടത് . കോട്ട സ്വദേശിയും കോട്ട മെഡിക്കൽ കോളേജിൽ സീനിയർ പ്രഫസറുമായ അനിൽ സക്സേനയുടെ മകൾ ഡോ റാഷിയാണ് വിവാഹം മുഹൂർത്ത നേരത്തു വിവാഹം റദ്ദാക്കിയത് .

വാൻ തുക വിവാഹത്തിന് മുമ്പ് സ്ത്രീധനം ആയി സ്വീകരിച്ചിട്ടും പിന്നീട് പണം ആവശ്യപ്പെട്ട ആർത്തിയുള്ള ഒരു ഭർത്താവിനെ തനിക്കു വേണ്ട എന്നായിരുന്നു യുവതിയുടെ തീരുമാനം .വിവാഹത്തിന് ക്ഷണിച്ച അതിഥികൾക്കുള്ള വിഭവ സമൃദ്ധമായ സദ്യ നൽകിയതിന് ശേഷം ആയിരുന്നു വിവാഹം റദ്ദാക്കിയ വിവരം വധു അറിയിച്ചത് .ഞായറാഴ്ച വൈകുന്നേരം ആയിരുന്നു ഡോ റാഷിയും മുറാദാബാദ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ ഡോ സാഖം മധോക്കും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത് .

വിവാഹത്തിന്റെ അന്ന് രാവിലെ ആയിരുന്നു വരന്റെ വീട്ടുകാർ ഒരു കോടി രൂപ ആവശ്യപ്പെട്ടത് .ഇതറിഞ്ഞു വരനെ വിളിച്ചു വധു അന്വേഷിച്ചെങ്കിലും വരാനും നിലപാടിൽ ഉറച്ചു നിന്നു .വരനും വീട്ടുകാർക്കെതിരെയും വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് .വിവാഹം മുടങ്ങിയെങ്കിലും വധുവിന്റെ ധീരമായ നിലപാടിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയയിലെ ആളുകൾ .

Leave a Reply

Your email address will not be published. Required fields are marked *