സിഗരറ്റ് വലിച്ചു നിങ്ങളുടെ ചുണ്ടുകള്‍ കറത്ത് പോയോ എങ്കില്‍ ഇതാ ഒരു അത്ഭ്ത മരുന്ന്

ചുണ്ടുകള്‍ വരണ്ടതായി തോന്നിയാല്‍ നാവുകള്‍ കൊണ്ട് നനക്കരുത് . ഇതു ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കുകയും ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും.

പഴങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കുംകാപ്പി, ചായ എന്നിവയുടെ അളവ് കുറയ്ക്കുക,വെള്ളം കുടിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും

ഒരു ചെറിയ കഷണം നാരങ്ങയില്‍ പഞ്ചസാര വിതറുക. ഈ നാരങ്ങ കൊണ്ടു ചുണ്ടില്‍ ഉരസുക. നാരങ്ങാ നീരിന് ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. പഞ്ചസാര മൃതകോശങ്ങളെ അകറ്റി ചര്‍മം സുന്ദരമാക്കുംപനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച് ചുണ്ടില്‍ പുരട്ടുക. നിറവും സോഫ്‌റ്റും ലഭിക്കും

ചുണ്ടില്‍ നറു നെയ്യ് പുരട്ടുന്നത് മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും

ബീറ്റ്‌റൂട്ട് തേനില്‍ ചാലിച്ച് കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്ക്കുകയും ചെയ്യുംബീറ്റ്‌റൂട്ട് വെണ്ണയുമായി ചേര്‍ത്ത മിശ്രിതം ദിവസവും ചുണ്ടില്‍ പുരട്ടിയാല്‍ കറപ്പ് നിറം മാറി നല്ല നിറം ലഭിക്കും

ചുണ്ടിന്റെ വരള്‍ച്ചമാറാന്‍ മുട്ടയുടെ വെള്ളയും പാല്‍പ്പാടയും യോജിപ്പിച്ച് പുരട്ടുക

റോസ് നിറം ലഭിക്കാന്‍ പുതിന നീര് സ്ഥിരമായി ചുണ്ടില്‍ പുരട്ടുകമാതളനാരങ്ങയുടെ അല്ലി കുരുവോടെ അരച്ചത് അൽപം പാൽപ്പാടാ ചേർത്ത് ചുണ്ടിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകികളഞ്ഞാൽ ചുണ്ടിന്റെ നിറം കൂട്ടും

Leave a Reply

Your email address will not be published. Required fields are marked *