സംസ്ഥാനത്ത് തൊഴിൽ തർക്കത്തെത്തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഇനി അൽഷിഫയും

കൊച്ചി ഇടപ്പള്ളി അൽശിഫ ഹോസ്പിറ്റൽ അടച്ചുപൂട്ടി.ആശുപത്രിക്കെതിരെ നടന്ന ബിജെപിക്കാരുടെ പ്രതിഷേധാന്മകമായ സമരത്തെത്തുടർന്നാണ് അടച്ചുപൂട്ടാൻ മാനേജ്‌മന്റ് തീരുമാനിച്ചത്. അൽഷിഫയുടെ ഉടമയ്‌ക്കെതിരെ ബിജെപിക്കാർ നിരവധി ആക്ഷേപങ്ങൾ ചൊറിഞ്ഞാണ് സമരം ആരംഭിച്ചത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന്പറഞ്ഞ് തുടങ്ങിയ സമരം ആശുപത്രിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന സാഹചര്യവും അത് ജീവനക്കാരുടെ സുരക്ഷയെ ബാധിച്ചതോടുംകൂടിയാണ് അൽഷിഫ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തിച്ചേർന്നതെന്നാണ് മാനേജ്‌മന്റ് പറയുന്നത്.

നിലവിലുള്ള രോഗികൾ ഡിസ്ചാർജ് ആകുന്നതോടുകൂടി പ്രവർത്തനം അവസാനിക്കും. നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയും ജീവനക്കാരുടെ ആനുകൂല്യങ്ങളുംമറ്റും സംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടിയും ആശുപത്രിയിലെ ഓഫീസ് കുറച്ചുനാളത്തേയ്ക്ക് കൂടി പ്രവർത്തിക്കുമെന്നും നൂറ്റിയമ്പതോളം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുന്നത് വേദനാജനകമാണെന്നും ആശുപത്രി മാനേജർ സുനിൽ പറയുന്നു.

സാമ്പത്തികതിരിമറിക്ക്‌ ആശുപത്രി മാനേജ്‌മെന്റിന്റെ അച്ചടക്കനടപടിക്കു വിധേയരായവരാണ്‌ സമരവുമായി രംഗത്തുവന്നത്‌. ഇവര്‍ക്കു പിന്നാലെ പിന്തുണയുമായി യുവമോര്‍ച്ചയും ബി.ജെ.പിയും രംഗത്തുവന്നു. സമരക്കാര്‍ ആശുപത്രി ജീവനക്കാരെ വഴിതടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയുണ്ട്‌. ഓര്‍ക്കാപ്പുറത്ത്‌ ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ ആശുപത്രി ജീവനക്കാരും നിരാശരായി.

ഇവിടെയുള്ള നഴ്‌സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതായി സൂചനയുണ്ട്‌. എന്തു പ്രതിസന്ധി നേരിട്ടാലും ആശുപത്രിമാനേജ്‌മെന്റിനൊപ്പമാണെന്ന്‌ ഇവര്‍ അറിയിച്ചു. കൊച്ചിയില്‍ 16 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അല്‍ഷിഫാ ഹോസ്‌പിറ്റല്‍. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നടക്കം നൂറുകണക്കിനു പേരാണു ദിനംപ്രതി ഇവിടെ ചികില്‍സ തേടുന്നത്‌. അത്യാധുനിക സംവിധാനങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളും ആശുപത്രിയില്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. സംസ്ഥാനത്ത് തൊഴിൽ തർക്കത്തെത്തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ നിരയിലേക്കാണ് അൽഷിഫ ആശുപത്രിയും ഇടംപിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *