വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പള്ളി വികാരിയുടെയും കന്യാസ്ത്രീയുടയും ഒളിച്ചോട്ടം; ക്ലൈമാക്‌സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

കേരളത്തിലെ കത്തോലിക്ക സഭയെ
മാനംകെടുത്തി വീണ്ടും വൈദീകന്റെ ഒളിച്ചോട്ടം. ഇത്തവണ വൈദീകൻ പൊക്കിയ സ്ത്രീ പുറത്തുനിന്നും അല്ല. ഉള്ളിൽ നിന്നു തന്നെ. വേലി തന്നെ വിളവു തിന്നുന്നു എന്ന പോലെ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി. തൃശൂരില്‍ കഴിഞ്ഞ മാസം വൈദീകന്‍ വീട്ടമ്മയുമായാണ് ഒളിച്ചോടിയതെങ്കില്‍ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി കടന്നു കളഞ്ഞത്.

75ലക്ഷം നേർച്ച പണവും ആയി ജോഡികൾ സ്പെയിനിലേക്ക് കടന്നു. സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്‌സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാൽ കോടി രൂപയുടെ നേർച്ച പണം.

പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്. പള്ളി നിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന്‍ കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം രൂപത അറിയിപ്പും നടത്തി. വൈദീകൻ മഠത്തിലേ സ്ഥിരം സന്ദർശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്.

മണലിക്കാട് ഇടവകയില്‍ പുതിയ പള്ളി പണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന്‍ ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് പള്ളി വികാരി മുങ്ങിയത്. നിലവില്‍ സെപയിനിലേയ്ക്കാണ് കന്യാസ്ത്രിയും വൈദീകനും മുങ്ങിയിരിക്കുന്നത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു പള്ളി വികാരി നടത്തിയത്. ഇടവക്കാരെ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളെയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *