വീട്ടുടമസ്ഥൻ അകത്ത് കൊല്ലപ്പെട്ടിട്ടുണ്ട്, ആരാണാ കൊലയാളി?..മിടുക്കനാണെങ്കിൽ പറയൂ.

ക്രൈം സീൻ‌ വിവരണം

കഴിഞ്ഞ വേനലിലൊരു വെള്ളിയാഴ്ച ജാഫറ് തന്റെ വീട്ടിൽ കൊല്ലപ്പെട്ട് കിടക്കുന്നതായി കാണപ്പെട്ടു. മാസങ്ങളോളമായിട്ട് അയാൾ ഏകനായി ഈ വീട്ടിൽ താമസിക്കുകായാണ്. ഒട്ടുമേ പുറത്തേക്കിറങ്ങലില്ല.

വെള്ളിയാഴ്ച അവിടെയെത്തിയ പത്രക്കാരൻ പരമു, ജാഫറിനെ വിളിച്ചിട്ട് അകത്തുനിന്നും പ്രതികണം കാണാതായപ്പോൾ ജനലിലൂടെ അകത്തേക്ക് നോക്കി. അകത്തയാൾ കണ്ടത്, തളം കെട്ടികിടക്കുന്ന ചോരക്കു സമീപം കിടക്കുന്ന ജാഫറിനെയാണ്. ഉടനെ പത്രക്കാരൻ പരമു പോലീസിനെ വിളിച്ചു.

ഇൻസ്പെക്ടർ ഗരുഡിന്റെ നിരീക്ഷണത്തിൽ കാണാങ്കഴിഞ്ഞത് പഴകിയ രണ്ടു പാൽകുപ്പികളും, ഒരു ഫ്രെഷ് പാൽക്കുപ്പിയും, ചൊവ്വാഴ്ചത്തെ പത്രവുമാണ്. കൂടതെ വീടിന്റെ ഒരു വശത്തുനിന്നും രക്തം പുരണ്ട ഒരു കമ്പിയും കാണപ്പെട്ടു.

മിടുക്കനായ പോലീസ് ഇൻസ്പെക്ടർ ഗരുഡ് ഉടനെ തന്നെ കൊലയാളിയെ പിടിച്ചു. ആരായിരിക്കും ആ കൊലയാളി?

ഉത്തരം

പത്രക്കാരൻ പരമുവായിരുന്നു കൊലയാളി എന്നാണ് ഗരുഡ് കണ്ടെത്തിയത് . പരമു എന്തുകൊണ്ട് ചൊവ്വഴ്ചക്കു ശേഷം അവിടെ പത്രമിട്ടില്ല. ബുധനാഴ്ചയും, വ്യാഴാഴ്ചയും അവിടെ പത്രം ആവശ്യമില്ലെന്നു അയാളെങ്ങനെ തീരുമാനിച്ചു?

ചൊവ്വാഴ്ച പരമു ജാഫറിനെ കൊന്നിരുന്നു. മടിയനും അലക്ഷ്യ സ്വഭാവക്കാരനുമായ മമ്മു ഉപയോഗിക്കാതെ പുറത്തിരിക്കുന്ന പാൽക്കുപ്പികൾ ശ്ശ്രദ്ധിക്കാതെ വീണ്ടും പാൽ കൊണ്ടുവന്നു വെക്കുകയാണുണ്ടായത്.

ഇൻസ്പെക്ടർ ഗരുഡിന്റെ നിരീക്ഷണം ശരിയാണോ? നിങ്ങളുടെ അഭിപ്രായം പേജിൽ കമന്റ് ചെയ്യൂ..

Leave a Reply

Your email address will not be published. Required fields are marked *