‘വിയറ്റ്‌നാം കോളനി വിറപ്പിച്ച റാവുത്തർ ഇതാ ഇവിടെ ഉണ്ട് ‘ :ചിത്രങ്ങൾ കാണാം

വിയറ്റ്‌നാം കോളനി വിറപ്പിച്ച റാവുത്തറെ അന്വേഷിക്കാത്ത മലയാളികൾ കുറവായിരിക്കും. മോഹൽലാൽ സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടിൽ ഉള്ള വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ മലയാളികളെ വിറപ്പിച്ച വില്ലനെ ആരും മറന്നിട്ടില്ല. തുടര്‍ച്ചയായി 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡും ഈ സിനിമയുടെ പേരിലുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 1992ലാണ് പുറത്തിറങ്ങിയത്. പഴയ വിറപ്പിച്ച റാവുത്തറിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

അവതാരകയും നടിയുമായ ജൂവലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലമായിട്ടും മികച്ച ആരാധക പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും ജുവല്‍ കുറിച്ചിട്ടുണ്ട്

റാവുത്തര്‍ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ ഗോവിന്ദരാജുവിനൊപ്പമുള്ള ചിത്രവും ജുവല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *