വാക്ക് പാലിച്ച് സര്‍ക്കാര്‍; നഴ്‌സുമാരുടെ വേതനം ഇരുപതിനായിരം മുതല്‍; വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: മാലാഖമാര്‍ക്ക് ഇനി ആശ്വസിക്കാം. വേതനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് അവസാനമാകുന്നു. സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനമായി. നഴ്‌സുമാരുടെ വേതനം ഇരുപതിനായിരം രൂപ മുതലാണ് നിശ്ചയിച്ചിട്ടുള്ളത്. ജീവനക്കാരെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് വേതനം തീരുമാനിച്ചിട്ടുള്ളത്.

നഴ്‌സസ് മാനേജര്‍മാര്‍ക്ക് 22,650, നഴ്‌സിങ് സൂപ്രണ്ട് 22,090, അസി.നഴ്‌സിങ് സൂപ്രണ്ട് 21,550, ഹെഡ് നഴ്‌സ് 21,020, ട്യൂട്ടര്‍ നഴ്‌സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20,550, സ്റ്റാഫ് നഴ്‌സ് 20,000, എഎന്‍എം ഗ്രേഡ്1 – 18,570, എഎന്‍എം ഗ്രേഡ്2 – 17,680 എന്നിങ്ങനെയാണു നഴ്‌സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടുമാസം തികയുന്ന തീയതിക്കോ അതിനുശേഷമോ നിര്‍ദേശങ്ങള്‍ പരിഗണനയ്‌ക്കെടുക്കും.

അതേസമയം നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *