റോഡിൽ പാടിയ കുട്ടിയെ സിനിമയിൽ പാടിക്കാൻ ജയസൂര്യ

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ജയസൂര്യ. ഹൃദയത്തിൽ തൊടുന്ന രസകരമായ കുറിപ്പുകളും അനുഭവങ്ങളും അദ്ദേഹം എഴുതാറുണ്ട്. മറ്റുള്ളവർക്ക് പ്രോചദനവും സഹായവുമാകുന്ന ഇത്തരം പ്രവർത്തികളാണ് ജയസൂര്യയെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. അതിന് മറ്റൊരു ഉദാഹരണം കൂടി.

ഒരു കൊച്ചു മിടുക്കി റോഡിൽ ഗാനം ആലപിക്കുന്ന വിഡിയോ തന്റെ പേജിലൂടെ ജയസൂര്യ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. ഈ കുട്ടിയുടെ വിവരങ്ങൾ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. ഉടൻ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയർ ചെയ്തത്. നിരവധി ആളുകൾ കുട്ടിയുടെ വിവരങ്ങൾ കമന്റ് ആയി പേജിൽ പോസ്റ്റ് ചെയ്തു.

അവർക്കൊക്കെ ഒരുപാട് നന്ദി രേഖപ്പെടുത്തിയ ജയസൂര്യ തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. കായംകുളം സ്വദേശിയായ ശിവഗംഗയാണ് ആ മിടുക്കി. അവരുടെ അമ്മയാണ് ഫോൺ എടുത്തത്. ജയസൂര്യയാണ് ഫോണിലെന്നും മകളുടെ പാട്ട് കേട്ട് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോൾ ആ അമ്മയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ബുദ്ധിമുട്ടാകില്ലെങ്കിൽ തന്റെ വീട്ടിൽ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു.

അവർ രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി. ശിവഗംഗയ്ക്കായി ജയസൂര്യ കാത്തുവച്ചിരുന്നത് രണ്ട് വലിയ സമ്മാനങ്ങളായിരുന്നു. ജീവിതത്തിൽ ഒരിക്കൽപോലും ഇങ്ങനെയൊരു നിമിഷം ശിവഗംഗ പ്രതീക്ഷിച്ചുകാണില്ല. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം.

Leave a Reply

Your email address will not be published. Required fields are marked *