രാവിലെ വെറുംവയറ്റില്‍ അല്‍പം പഴങ്കഞ്ഞി കുടിച്ചാൽ

  • രാവിലെ പഴങ്കഞ്ഞി കുടിച്ച് പകല്‍ മുഴുവന്‍ എല്ല് മുറിയേ പണിയെടുത്ത ഒരു തലമുറയുണ്ടായിരുന്നു പണ്ട്. അവര്‍ക്കാകട്ടെ ഇന്നത്തെ പോലെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അവനവനിലേക്ക് ചുരുങ്ങിയപ്പോള്‍ രോഗങ്ങളും കൂടി എന്ന് വേണം പറയാന്‍. പഴങ്കഞ്ഞി രാവിലെ തന്നെ ഒന്ന് കുടിച്ച് നോക്കൂ. ഇതിന്റെ ആരോഗ്യ ഗുണം അതൊന്നു വേറെ തന്നെയാണ്.

ദിവസം മുഴുവന്‍ ഊര്‍ജ്ജം ;
ഒരു ദിവസം ആരംഭിയ്ക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. അത്രയ്ക്കും ഊര്‍ജ്ജമാണ് പഴങ്കഞ്ഞി നമുക്ക് നല്‍കുന്നത്.

സ്തനാര്‍ബുദത്തിന് പരിഹാരം ;
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് പഴങ്കഞ്ഞി കുടിയ്ക്കുന്നതു കൊണ്ടുള്ള ഉപയോഗം കൂടുതല്‍. സ്തനാര്‍ബുദത്തെ ചെറുക്കാന്‍ പഴങ്കഞ്ഞി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ദഹനത്തിന് സഹായിക്കുന്നു ;
സുഗമമായ ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമില്ല. ശരീരത്തിന് ദിവസം മുഴുവന്‍ ഇത് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല.

അണുബാധ തടയുന്നു ;
ശരീരത്തില്‍ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അണുബാധ തടയുന്നതിന് പഴങ്കഞ്ഞി കഴിയ്ക്കുന്നത് സഹായിക്കും. പഴങ്കഞ്ഞി കഴിയ്ക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിനാല്‍ അണുബാധ ഇല്ലാതാകുന്നു.

ക്യാന്‍സര്‍ തടയുന്നു ;
നമ്മുടെ ശരീരത്തിന് കാലഘട്ടം നല്‍കുന്ന സംഭാവന കണക്കെയാണ് ഓരോ രോഗങ്ങളും. അതുകൊണ്ട് തന്നെ മാരക രോഗങ്ങളായ ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം, കിഡ്‌നി പ്രശ്‌നം എന്നിവ നമ്മുടെ ഏഴയലത്തു പോലും വരില്ല.

ലാക്ടിക് ആസിഡ് ;
ലാക്ടിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുവാണ് പഴങ്കഞ്ഞി. അതുകൊണ്ട് തന്നെ പഴങ്കഞ്ഞി കുടിയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കുകയില്ല.

വിറ്റാമിന്‍ സമൃദ്ധം ;
മറ്റു ഭക്ഷണങ്ങളില്‍ നിന്ന് വളരെ വിരളമായി മാത്രം ലഭിയ്ക്കുന്ന ബി 6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്ന് സമൃദ്ധമായി ലഭിയ്ക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു ;
ശോധന കൃത്യമാക്കുന്നതിന് പഴങ്കഞ്ഞി കഴിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. രാവിലെ തന്നെ പഴങ്കഞ്ഞി കഴിയ്ക്കുന്നതിന്റെ ആരോഗ്യരഹസ്യത്തില്‍ പ്രധാനമാണ് ഇത്.

എല്ലുകള്‍ക്ക് ബലം ;
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിന് ബി 12 വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് എല്ലുകളുടെ ശക്തി പതിന്‍മടങ്ങി വര്‍ദ്ധിപ്പിക്കുന്നു.

മസിലിന് ബലം ;
മസിലിന് ബലം നല്‍കുന്നതിന് ഏറ്റവും ഉത്തമമാണ് പഴങ്കഞ്ഞി കുടിയ്ക്കുന്നത്. വെറുതേ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവര്‍ എന്നും രാവിലെ പഴങ്കഞ്ഞി കഴിയ്ക്കൂ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം മനസ്സിലാകും.

അലര്‍ജി ഒഴിവാക്കുന്നു ;
അലര്‍ജി പോലുള്ള ശാരീരികാസ്വസ്ഥതകളില്‍ നിന്നും സംരക്ഷിക്കാന്‍ പഴങ്കഞ്ഞി മികച്ചതാണ്. നിത്യവും പഴങ്കഞ്ഞി കഴിയ്ക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *