രാവിലെ എഴുന്നേറ്റാലുടൻ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

രാവിലെ എഴുന്നേറ്റയുടനെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ശുദ്ധ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്ന് പൊതുവെ പറയും. വെറും വയറ്റില്‍ ഇങ്ങനെ വെള്ളം കുടിക്കുന്നതു മൂലം ആരോഗ്യം ലഭിക്കും എന്നു മാത്രമല്ല, വയറില്‍ ബാധിച്ചിരിക്കുന്ന പലവിധ അസുഖങ്ങളും മാറുന്നതിനുള്ള ഒരു ഉപാധി കൂടി ആണിത്.

രാവിലെ വെറുംവയറ്റില്‍ കുടിക്കുന്ന വെള്ളത്തിന് ഇളം ചൂട് ഉണ്ടെങ്കില്‍ അതാണ് കൂടുതല്‍ ആരോഗ്യകരം. അതു പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷം ചൂടു വെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും എന്ന് അറിയാമല്ലോ .

രാവിലെ വെള്ളം കുടിക്കുമ്പോള്‍ മുഖം പോലും കഴുകാതെ കുടിക്കണം എന്നും പറയാറുണ്ട്. എന്നാല്‍ പല്ലുകള്‍ കേടുള്ളപ്പോഴോ രാത്രി പല്ലു തേക്കാതെയാണ് കിടന്നുറങ്ങിയതെങ്കിലോ ഒന്നും വായ് കഴുകാതെ വെള്ളം കുടിയ്ക്കരുത്.ഇനി രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം എന്ന് അറിയാം.

1. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഈ വിഷാംശം നീങ്ങുക.

2. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് രാവിലെ ശോധന സുഖകരമാക്കാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കുകയും പലവിധ അസുഖങ്ങള്‍ അകലുകയും ചെയ്യും.

3. രാവിലെ തന്നെ വെള്ളം കുടിയ്ക്കുന്നതിലൂടെ ശോധനയെ സഹായിക്കുന്നതു വഴി വിശപ്പു വര്‍ദ്ധിയ്ക്കുകയും ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും

4. കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

5. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്.

 

6. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു.

7. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു മൂലം ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറെ സഹായിക്കും.

8. ശരീരത്തിലെയും ചര്‍മത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്നതും സുന്ദരവുമായ ചര്‍മം നല്‍കും.

9. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത് വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *