രാമലീല വിലകൊടുത്ത് വാങ്ങി മനോരമ; പത്തു കോടി രാമലീലയ്ക്കു വിലയിട്ടു

സിനിമാ ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കടന്നാക്രമിച്ച മലയാള മനോരമ ഒടുവിൽ പ്ലേറ്റ് മാറ്റുന്നു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലാകും മുൻപു വരെ ദിലീപിനോടു മൃദു സമീപനം സ്വീകരിച്ചിരുന്ന മനോരമ അറസ്റ്റിനു ശേഷമാണ് ദിലീപിനെതിരെ തിരഞ്ഞെടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിനു ആദ്യമായി അഭിമുഖത്തിനു അവസരം നൽകിയതു മലയാള മനോരമ ഓൺലൈനായിരുന്നു. എന്നാൽ, ദിലീപ് അറസ്റ്റിലായതോടെ മലയാള മനോരമ പ്ലേറ്റ് മറിച്ചു. ദിലീപിനെ ശക്തമായി ആക്രമിക്കുന്ന സമീപമാണ് മലയാള മനോരമ സ്വീകരിച്ചത്.
ദിലീപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മലയാള വീണ്ടും ദിലിപീനെ അനൂകൂലിച്ചു രംഗത്തിറങ്ങിയത്. ദിലീപിൻറെ മെഗാഹിറ്റ് ചിത്രം രാമലീലയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയ മഴവിൽ മനോരമയിലൂടെ മലയാള മനോരമ വീണ്ടും ദിലീപിനു പിൻതുണയുമായി എത്തിയിരിക്കുകയാണ്. റെക്കോർഡ് തുകയ്ക്കാണ് ചാനൽ ഈ സിനിമ സ്വന്തമാക്കിയത്.
എന്നാൽ സിനിമയ്ക്ക് നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ഏഴുകോടി രൂപയിലധികം നൽകി വില്ലൻ എന്ന സിനിമ ഒരു ചാനൽ സ്വന്തമാക്കിയിരുന്നു. അതിനേക്കാൾ മികച്ച തുകയ്ക്കാണ് രാമലീല മഴവിൽ മനോരമ വാങ്ങിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യം.
രാമലീലയ്ക്ക് 10 കോടി രൂപ വരെ നൽകിയിട്ടുണ്ടാവാമെന്നും ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നു. ഇപ്പോഴും തകർപ്പൻ കളക്ഷനുമായി തിയേറ്ററുകളിൽ തുടരുന്ന സിനിമ ദിലീപിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലറിന് തിരക്കഥയെഴുതിയത് സച്ചിയാണ്. ഏറെ പ്രതിസന്ധികളിൽപ്പെട്ട് ചിത്രത്തിൻറെ റിലീസിംഗ് വൈകിയിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകർ ഏറ്റെടുത്ത സിനിമ 50 കോടി ക്ലബിൽ ഇടം നേടിയ രണ്ടാമത്തെ ദിലീപ് സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *