രാമലീലയ്ക്ക് മികച്ച പ്രതികരണം…

മലയാള ചരിത്രത്തിലാദ്യമായി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ദിലീപും നേര്‍ക്കുനേര്‍ എത്തിയ ദിവസം. ഈ വിജയം ആര്‍ക്കൊപ്പം എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ആദ്യ ദിവസം കാര്യങ്ങള്‍ ദിലീപിന്റെ രാമനുണ്ണിക്ക് അനുകൂലമാണ്. വിവാദങ്ങളും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭീഷണിയും ഒന്നും രാമനുണ്ണിയെ തൊടാനാവാതെ തോറ്റു നില്‍ക്കുന്ന കാഴ്ചയാണ് രാമലീല റിലീസ് ആദ്യ ദിവസമായ ഇന്ന് എല്ലാ തീയറ്ററുകളിലും കാണാനാവുന്നത്.

സൂപ്പര്‍ താര പോരാട്ടങ്ങളേക്കാള്‍ ചൂടും വാശിയുമേറിയ ബോക്‌സോഫീസ് പോരാട്ടത്തിനാണ് ഇപ്പോള്‍ മലയാളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാമലീല പല തീയറ്ററുകളിലും ഹൗസ്ഫുള്‍ ആയി ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ സുജാതയ്ക്ക് വലിയ പ്രേക്ഷക പ്രതികരണമില്ല.

രാമലീലയ്ക്ക് സര്‍ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ഇല്ലയെന്നതും ശ്രദ്ദേയമാണ്. എന്നാല്‍ സര്‍ക്കാര്‍ തീയറ്ററായ തിരുവനന്തപുരം ശ്രീയില്‍ സുജാതയ്ക്ക് വരണ്ട പ്രതികരണമാണ്. ആകെ 330 സീറ്റുകളില്‍ 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്കായ് വിറ്റു പോയത്. എന്നാല്‍ കൈരളിയില്‍ പ്രദര്‍ശനം തുടരുന്ന പോക്കിരി സൈമണ് സുജാതയേക്കാള്‍ പ്രേക്ഷകരുണ്ട്.

191 തീയറ്ററുകളിലാണ് രാമലീല എത്തിയിരിക്കുന്നത്. കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും വന്‍ ആഘോഷങ്ങളുമായാണ് ആരാധകര്‍ രാമലീല ആഘോഷമാക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രീയ താരമായ ദിലീപ് ജയിലിലായ ശേഷം ആദ്യമായി എത്തുന്ന ചിത്രത്തോട് കുടുംബ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാത്തിരിപ്പിനും ഇതോടെ മറുപടിയായി.

Leave a Reply

Your email address will not be published. Required fields are marked *