രഹസ്യം പുറത്തു വിട്ട മാധ്യമ പ്രവർത്തകയെ നേരിടാൻ സൈബർ പടയാളികൾ, ബിലിവേഴ്സ് ബിഷപ്പ് കെ.പി. യോഹന്നാനെതിരെ തെളിവുകൾ നിരത്തി മാധ്യമ പ്രവർത്തക

കോട്ടയം: മെത്രാഭിഷേകത്തിലൂടെ തന്നെ വിവാദ നായകനായി മാറിയ ബിലിവേഴ്സ് ചർച്ച് ബിഷപ്പ് കെ.പി. യോഹന്നാനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമ പ്രവർത്തക. സഭയുടെ വിദേശ പണമിടപാടുകൾ പുറത്തു കൊണ്ടുവന്നതിന്‍റെ വിരോധം തീർക്കാൻ മാധ്യമ പിമ്പുകളെ ഉപയോഗിച്ച് യുവ മാധ്യമ പ്രവർത്തകക്കെതിരെ ബിഷപ്പ് സൈബർ ആക്രമണം അഴിച്ചുവിട്ടതിന്‍റെ ആരോപണങ്ങളാണ്‌ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി പറയാൻ പി.സി.ജോർജ് എം.എൽ എയുടെ അടുത്ത് ചെന്നപ്പോൾ ആദ്യം വിഷയത്തിൽ മാന്യമായി ഇടപെട്ട അദ്ദേഹം പിന്നീട് അശ്ലീലകരമായി സംസാരിക്കുകയായിരുന്നു ഫിജോയോട്.

കേരളാ ബ്രേക്കിങ് ന്യൂസ് ആഴ്ചച്ച പതിപ്പിന്‍റെ ചീഫ് എഡിറ്ററും സാമൂഹിക പ്രവർത്തകയുമായ ഫിജോ ജോസഫാണ് ബിലിവേഴ്സ് ചർച്ച് ബിഷപ് കെ.പി. യോഹന്നാനെതിരെ ഗുരുതര തെളിവുകളുമായി രംഗത്തെത്തിയത്. വർഷങ്ങൾ മുൻപ് ബിഷപ്പിനെതിരെ നൽകിയ വാർത്തകളെ തുടർന്ന് ഇവർ നേരിടേണ്ടിവന്നത് പൈശാചികമായ സൈബർ ആക്രമണങ്ങളായിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് ബിഷപ്പിന്‍റെ വിശ്വസ്തരാണെന്നാണ് ഫിജോ ആരോപിക്കുന്നത്.
കെ.പി. യോഹന്നാൽ ബിലിവേഴ്സ് ചർച്ചിന്‍റെ മറവിൽ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് കോടികളുടെ പണമിടപാടുകൾ നടത്തിയിരുന്നു. ഇതിനെ കുറിച്ച് ഫിജോ തന്‍റെ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധ പെടുത്തുകയും തെളിവുകൾ നിരത്തുകയും ചെയ്തു. ഇതോടെയാണ് ഫിജോക്കെതിരെ ഒരു സംഘം യുദ്ധം പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ മംഗളം പത്രത്തിന്‍റെ സീനിയർ റിപ്പോർട്ടറായിരുന്ന വ്യക്തിയേയും മറ്റൊരു പ്രാദേശിക മാധ്യമ പ്രവർത്തകനേയും കെ.പി യോഹന്നാ ഉപയോഗപ്പെടുത്തുകയായിരുന്നുവത്രേ.. ബിലിവേഴ്സ് ചർച്ചിനു വേണ്ടി മംഗളത്തിൽ ആർട്ടിക്കിൾ തയാറാക്കുന്ന പത്തനംതിട്ടയിലെ സീനിയർ റിപ്പോർട്ടർ ബിഷപ്പിന്‍റെ വലംകൈയാണ്.

കഴിഞ്ഞ മൂന്നു വർഷത്തോളമായി ഫിജോക്കെതിരെയും കുടുംബത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് സംഘം സൈബർ ലോകത്തിലൂടെ അഴിച്ചുവിട്ടത്. പരാതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ സമീപിച്ചിട്ടും ഫലമുണ്ടായതുമില്ല. അതേസമയം ബിഷപ്പിന്‍റെ അറിവോടെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാനായി രംഗത്തിറങ്ങിയിരിക്കുകയാണ് കുടുംബിനി കൂടിയായ ഈ യുവ മാധ്യമ പ്രവർത്തക.

One thought on “രഹസ്യം പുറത്തു വിട്ട മാധ്യമ പ്രവർത്തകയെ നേരിടാൻ സൈബർ പടയാളികൾ, ബിലിവേഴ്സ് ബിഷപ്പ് കെ.പി. യോഹന്നാനെതിരെ തെളിവുകൾ നിരത്തി മാധ്യമ പ്രവർത്തക

  • September 12, 2017 at 7:20 pm
    Permalink

    കഴിഞ്ഞ ആഴച്ചയില്‍ ഇധെകതിന്റെ ഒരു പ്രസംഗം അത്തിമിയ യാത്ര ചാനലില്‍ കേട്ട് tv തല്ലിപോട്ടിക്കാന്‍ ആണ് തോന്നിയത് . ഒരു മനുഷിയന്‍ ഉപയോകിച്ചാല്‍ ഒരു മുറി ഉപയോകിക്കും .ഒരു ഷീറ്റ് ഒരു നേരം ഒരു കാര്‍ അങ്ങെനെ ഒത്തിരി കരിയങ്ങള്‍ ,പിന്നെ നമ്മള്‍ എന്തിനാണ് ഇങ്ങനെ വാരി കുട്ടന്‍ വെമ്പല്‍ കൊള്ളുന്നത്‌ എന്ന്
    .പണ്ടൊരിക്കല്‍ ഇതേ ഓനാച്ചന്‍ ജര്‍മന്‍കാരിയെയും കെട്ടിയിട്ടു 40 ടൈ എനിക്ക് ഉണ്ടായിരുന്നു എന്ന് പ്രസ്ഗിച്ചതും ഞാന്‍ കെട്ടു

    Reply

Leave a Reply

Your email address will not be published. Required fields are marked *