രക്താര്‍ബുദത്തില്‍ മല്ലിടുകയാണ് ഈ മിടുക്കി, എട്ട് ലക്ഷം രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്, ചികിത്സയുടെ ഭാഗമായി എട്ട് കീമോതെറാപ്പി ചെയ്യണം, എന്നാല്‍ ഇതിനൊന്നും കൈയ്യില്‍ പണമില്ല, ഈ മൂന്നുവയസുകാരിയുടെ ജീവന്‍ രക്ഷിക്കേണ്ടേ…

ജീവനു വേണ്ടി മാസങ്ങളോളം മല്ലിടുകയാണു
മൂന്നുവയസുകാരി. ഇരുപത് ദിവസം മാത്രമാണ് മൂന്നര വയസ്സുള്ള മാനവി എന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോയത്.

വീട്ടുക്കാര്‍ അറിഞ്ഞില്ല തന്റെ മകള്‍ക്ക് ബ്ലഡ് ക്യാന്‍സറാണെന്ന് കാര്യം.അസുഖം തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍മാര്‍ പറയുന്നത് ചികിത്സയുടെ ഭാഗമായി അവള്‍ക്ക് എട്ട് കീമോതെറാപ്പി ചെയ്യണമെന്നാണ്. രണ്ട് വര്‍ഷം ചികിത്സ തുടരണമെന്നും പറയുന്നു.

എട്ട് ലക്ഷം രൂപയാണ് ചികിത്സയ്ക്കായി കണ്ടെത്തേണ്ടത്. ഇത്രയും വലിയ തുക ഞാന്‍ ശ്രമിച്ചാല്‍ സ്വരൂപിക്കാന്‍ കഴിയുന്നതല്ല. എങ്കിലും ചികിത്സ സമയത്ത് നടത്തുകയാണെങ്കില്‍ അവള്‍ രക്ഷപ്പെടുകതന്നെ ചെയ്യുമെന്നുള്ള ഡോക്ടര്‍മാരുടെ ഉറപ്പ് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അപ്പോഴും ചികിത്സാച്ചിലവ് ഭയപ്പെടുത്തുന്നു.

ബംഗളുരുവില്‍ വീടിനടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ ബാര്‍ബറായി ജോലി ചെയ്യുന്ന എനിക്ക് ഒരു മാസം 15,000 രൂപ മാത്രമാണ് സമ്പാദിക്കാന്‍ കഴിയുന്നത്. രണ്ട് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഞാന്‍ മാത്രമാണ് ആശ്രയം. മാനവിയുടെ ചികിത്സയും മൂത്ത മകളുടെ പഠനച്ചെലവുകളും മറ്റ് കുടുംബച്ചെലവുകളും കൂടി താങ്ങാന്‍ എന്റെ ശമ്പളംകൊണ്ട് കഴിയില്ല.

തുടക്കത്തില്‍ ഞങ്ങളൊരിക്കലും കരുതിയിരുന്നില്ല ഞങ്ങളുടെ കുട്ടിക്ക് ക്യാന്‍സര്‍ ആയിരിക്കുമെന്ന്. എല്ലാദിവസും അവള്‍ കാലുവേദനയാണെന്ന് പരാതിപ്പെടുമായിരുന്നു. രാത്രിയില്‍ ശക്തിയായ ചുമയും ഇടയ്ക്കിടെ ജലദോഷവും വിട്ടുമാറാതെയായപ്പോള്‍ ആശുപത്രിയില്‍ കാണിച്ച് മരുന്ന് വാങ്ങിയിരുന്നു.

എന്നാല്‍ ഇടയ്‌ക്കൊരു രാത്രി അവള്‍ പെട്ടന്ന് തല തലകറങ്ങി വീഴുകയും പിന്നീട് ശ്വാസം കിട്ടാതെ പിടയുകയുമായിരുന്നു. അവളുടെ അമ്മ ഉടന്‍ കൃത്രിമ ശ്വാസം നല്‍കിയതിനാല്‍ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എനിക്കെന്താണ് ശ്വസം കിട്ടാത്തതെന്ന അവളുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് മറുപടിയില്ലായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് കുട്ടിക്ക് ഒന്നുകില്‍ ടിബിയോ അല്ലെങ്കില്‍ ക്യാന്‍സറോ ആകാമെന്നായിരുന്നു. ഭയന്നുപോയ ഞങ്ങള്‍ ഒന്നുമുണ്ടാകരുതേയെന്ന് ഒരുപാട് പ്രാര്‍ത്ഥിച്ചെങ്കിലും റിസല്‍ട്ട് ഞങ്ങള്‍ക്കെതിരായിരുന്നു. എന്റെ മകള്‍ക്ക് ബ്ലഡ് ക്യാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

എന്റെ മകള്‍ അവളുടെ അമ്മയെപ്പോലെ ഒരു മിടുക്കികുട്ടിയാണ്. ആശുപത്രിയിലെ വേദനയുടെ നിമിഷങ്ങളെയൊക്കെ അവള്‍ പുഞ്ചിരിയോടെ നേരിട്ടു. ചിത്രം വരയ്ക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന അവള്‍ ഉറച്ച് വിശ്വസിക്കുന്നു അസുഖമെല്ലാം ഭേദപ്പെട്ട് ഉടന്‍ വീട്ടില്‍ തിരിച്ചെത്തി ഇനിയും ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കുമെന്ന്. ഒരിക്കല്‍ അവള്‍ അവള്‍ക്ക് പ്രിയപ്പെട്ട നഴ്‌സ് സുഷമയുടെ ചിത്രം വരയ്ക്കുകയും അഭിമാനത്തോടെ അത് കാണിച്ചുകൊടുക്കുകയും ചെയ്തു.

കീമോതെറാപ്പിയുടെ ഓരോ ഘട്ടത്തിലും ദിവസം പതിനൊന്ന് കുത്തിവെപ്പുകളാണ് എടുക്കേണ്ടത്. ഞങ്ങളെക്കാള്‍ ധൈര്യത്തോടെ അവള്‍ ആ ദിവസങ്ങളെയൊക്കെ നേരിട്ടു. ഞാന്‍ കരയാതെ കുത്തിവെയ്പ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ ദെവമെന്നെ വേഗം സുഖപ്പെടുത്തുമെന്നാണ് അതിനെക്കുറിച്ച് അവള്‍ പറയുന്നത്.

മുടി കൊഴിയുന്നത് മാത്രമാണ് അവളെ സങ്കടപ്പെടുത്തന്നത്. ചികിത്സയ്ക്കുവേണ്ടി തല മൊട്ടയടിക്കാന്‍ അവള്‍ വിസമ്മതിച്ചു. ഒടുവില്‍ സങ്കടത്തോടെ സമ്മതിച്ചു. അസുഖം വരുന്നതിന് മുന്‍പ് അവള്‍ക്ക് അവളുടെ ചേച്ചിയെക്കാള്‍ മുടിയുണ്ടായിരുന്നു. ഇപ്പോള്‍ ചേച്ചിയുടെ മുടി കാണുമ്പോഴൊക്കെ അവള്‍ക്ക് സങ്കടമാണ്.

നിങ്ങളുടെ സഹായത്തോടെ മാത്രമേ എനിക്കെന്റെ മകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയൂ.തുടര്‍ച്ചയായി ലീവെടുത്തതിനാല്‍ എനിക്കെന്റെ ജോലി നഷ്ടമായി. മകളുടെ ചികിത്സ തുടരുന്നതിന് ഇനി പുതിയൊരു ജോലി കണ്ടു പിടിക്കണം. കുട്ടികള്‍ക്കുണ്ടാകുന്ന രക്താര്‍ബുധം ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *