യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജിനെ വേണം!

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചക്കുന്ന ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് മൊയ്‌റംഗ്തിനെ സ്വന്തമാക്കാന്‍ യൂറോപ്യന്‍ വമ്പന്‍ ക്ലബുകള്‍. കൊളംമ്പിയക്കെതിരെയും അമേരിക്കയ്‌ക്കെതിരെയും മത്സരത്തില്‍ ധീരജ് സിംഗ് കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകനമാണ് യൂൂറോപ്യന്‍ ക്ലബുകളുടെ കണ്ണില്‍ താരത്തെ ശ്രദ്ധേയമനാക്കിയത്.
രണ്ടോളം ക്ലബുകളാണത്രെ ഈ കൗമാര താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപിച്ചിരിക്കുന്നത്. മത്സരത്തില്‍ ധീരജ് സിംഗ് കാഴ്ച്ചവെച്ച മിന്നും സേവുകളാണ് താരത്തെ ലോകശ്രദ്ധയിലേക്ക് ആകര്‍ഷിച്ചത്.
കൊളംബിയക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ധീരജ് മിന്നും സേവിലൂടെ രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പ് അമേരിക്കക്കെതിരായ മത്സരത്തിലും ധീരജിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.

നിരവധി യൂറോപ്യന്‍ ക്ലബുകളുടെ ഏജന്റുമാരാണ് നിലവില്‍ അണ്ടര്‍ 17 ലോകകപ്പ് കാണാനെത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ തുടങ്ങിയ വമ്പന്‍ ക്ലബുകളുടെ പ്രതിനിധികളും ഇതിലുണ്ട്. സൂപ്പര്‍ ഏജന്റ് റെയോള അടക്കമുളളവര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.
പതിനൊന്നാം വയസില്‍ ബംഗാളിലെ എഐഎഫ്എഫ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ല്‍ ഇന്ത്യയുടെ അണ്ടര്‍ 14 ടീമിലെത്തി. തുടര്‍ന്നാണ് അണ്ടര്‍ 16, 17 ടീമുകളിലെത്തിയത്. കാഠ്മണ്ഡുവില്‍ നടന്ന അണ്ടര്‍ 16 സാഫ് കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധീരജിന്റെ പ്രകടനം അതില്‍ നിര്‍മായകമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്‍ ഒരാളും ധീരജായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *