മോദി നുണയന്‍; ഇത്രയും നുണയനായ പ്രധാനമന്ത്രിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല: ആഞ്ഞടിച്ച് രാജ് താക്കറെ

ന്യൂദല്‍ഹി: നരേന്ദ്രമോദിനുണയനാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ്താക്കറെ. മോദി ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് മായ്ച്ചുകളയുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ഇത്തരത്തില്‍ നുണ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നതെന്നും രാജ് താക്കറെ ചോദിച്ചു.
‘ഇത്രയും നുണയനായ പ്രധാനമന്ത്രിയെ നമ്മള്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. അദ്ദേഹം വലിയ വാഗ്ദാനം നല്‍കി ഒടുക്കം തെരഞ്ഞെടുപ്പ് കളിയാക്കി അതൊക്കെ അവസാനിപ്പിച്ചു. ഈ രീതിയില്‍ ഒരു വ്യക്തിക്ക് ഇത്രത്തോളം നുണപറയാനാവുമോ?’ അദ്ദേഹം ചോദിക്കുന്നു.
ലോക്കല്‍ ട്രയിനുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുവരെ ബുള്ളറ്റ് ട്രെയിനിന് ഒരു കല്ലുപോലും ഇടാന്‍ സമ്മതിക്കില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പു നല്‍കി.
മോദിക്ക് ബുളളറ്റ് ട്രെയിന്‍ നിര്‍മ്മിക്കണമെങ്കില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കട്ടെയെന്നും താക്കറെ പറഞ്ഞു.
‘ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ടിന്റെ കല്ലിടാന്‍ പോലും ഞാന്‍ അനുവദിക്കില്ല. മുംബൈയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കൂ. മോദിക്കുവേണമെങ്കില്‍ അത് ഗുജറാത്തില്‍ നിര്‍മ്മിക്കാം. അവര്‍ ഫോഴ്‌സിനെ ഉപയോഗിക്കുകയാണെങ്കില്‍ ഞങ്ങളും തിരിച്ചടിക്കും.’ അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *