മെലിഞ്ഞ ‘പാവം’ പയ്യനിൽനിന്ന് അപ്രതീക്ഷിത രൂപമാറ്റവുമായി അമീറുൽ

കൊച്ചി• അപ്രതീക്ഷിതമായിട്ടാണു കേരളത്തിന്‍റെ കണ്ണിലേക്ക് അമീറുൽ ഇസ്‍ലാമെന്ന മറുനാടന്‍ പയ്യന്‍ കയറിവന്നത്. പൊലീസിനെ വലച്ച ജിഷാ വധക്കേസില്‍ അന്വേഷണം അനന്തമായി നീണ്ടുപോകുന്നതിനിടെ സിനിമയെപ്പോലും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. മെലിഞ്ഞ് പാവം പയ്യന്റെ പുറംഭാവങ്ങളോടെയുള്ള വരവ്. പക്ഷേ മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനും 75 ദിസം നീണ്ട വിചാരണയ്ക്കും ശേഷമുള്ള അമീറുല്‍ ഇസ്‌‌ലാമിന്‍റെ വരവ് പുത്തന്‍ ഭാവത്തിലും രൂപത്തിലുമാണ്. രൂപത്തില്‍ മാത്രമല്ല, നടപ്പിലും എടുപ്പിലുമുണ്ട് മാറ്റം.

2016 മെയ് 16നാണ് പ്രതി നിർമാണ തൊഴിലാളി തന്നെയാണെന്ന് ഉറപ്പിക്കുന്നത്. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക് യാത്രതിരിച്ചു. 2016 െമയ് 19 േകസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016 ജൂൺ 2ന് പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 2016 ജൂൺ 14ന് പക്ഷേ അമീറുൽ ഇസ്‌ലാം ചിത്രത്തിലേക്കെത്തി. തമിഴ്നാട് – കേരള അതിർത്തിയിൽ നിന്നായിരുന്നു അറസ്റ്റ്.

അന്നുമുതൽ ഇന്നോളം അന്യസംസ്ഥാന തൊഴിലാളി അമീറുല്‍ ഇസ്‍ലാം മലയാളി പൊതുബോധത്തിന്‍റെ മുന്നിലുണ്ട്. കേരളം ഞെട്ടിവിറച്ച കൊലപാതകത്തിലെ പ്രതിയായി.

Leave a Reply

Your email address will not be published. Required fields are marked *