മുക്തയുടെ മകളുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറൽ

2016 ആഗസ്റ്റ് 17-നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കിയാര റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കണ്മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിക്കുന്നത് കിയാരയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുക്ത നെയ്തു കഴിഞ്ഞു. കുറച്ചൂടെ വലുതായാല്‍ മകളെ ഡാന്‍സ് പഠിക്കാന്‍ വിടണം എന്നാണ് മുക്ത പറയുന്നത്. മുക്ത മൂന്ന് വയസ്സായപ്പോഴാണ് ഡാന്‍സ് പഠനം തുടങ്ങിയത്. മകളെയും വലിയ കലാകാരിയാക്കണം എന്നാണ് മുക്തയുടെ സ്വപ്‌നം.

actress muktha family photo shoot

രണ്ടു വര്ഷം മുൻപാണ് മുക്ത പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെ വിവാഹം കഴിച്ചത്.
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്ന് തന്റെ കുടുംബ ജീവിതവുമായി കഴിയുകയാണ് മുക്ത. ഇതിനു മുൻപേയും മുക്തയുടെ കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വരികയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് മുക്ത അഭിനയിച്ചു പുറത്തു വന്ന അവസാനത്തെ മലയാള ചിത്രം. പാമ്പു സട്ടൈ എന്ന തമിഴ് ചിത്രവും അതിനു ശേഷം മൂകത അഭിനയിച്ചു പുറത്തു വന്നിട്ടുണ്ട്.

actress muktha family photo shoot

തമിഴിൽ ഭാനു എന്ന പേരിലാണ് മുക്ത പ്രശസ്തി നേടിയത്. ബാല താരം ആയി ടെലിവിഷൻ സീരിയലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മുക്ത പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത് 2005 ഇൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ആണ്.

actress muktha family photo shoot

actress muktha family photo shoot

Leave a Reply

Your email address will not be published. Required fields are marked *