മാസുകളുടെ പൂരത്തിന് കൊടിയേറി!!!മാസ്റ്റര്‍ പീസ്‌ തുടങ്ങി!!!

“മാസ്റ്റർ ഓഫ് മാസ്സ്” എഡ്ഡി ഇന്ന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. രാജാധിരാജ എന്ന ചിത്രത്തിന് മമ്മൂട്ടി അജയ് വാസുദേവ് കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മാസ്റ്റർ പീസ് 255 സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസിനെത്തിയത്. ചിത്രത്തെ ഗംഭീര വരവേല്പ്പോടെയാണ് മമ്മൂട്ടി ആരാധകർ സ്വീകരിക്കുന്നത്. കൂറ്റൻ കട്ട്‌ ഔട്ടുകളും ഫ്ലസ്ഉകളും കേരളത്തിലെ പല റിലീസിംഗ് സെന്ററുകളിലും ഉയർന്നിരുന്നു.

ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് ഫാൻസ്‌ ഷോസ് ആണ് മാസ്റ്റർ പിസിന് ലഭിച്ചത്. കേരളത്തിന് പുറത്തും ചിത്രത്തിന് വമ്പൻ റിലീസ് ആണ് ഉള്ളത്. കേരളത്തിന്‌ പുറത്ത് 200 തീയേറ്ററുകളിൽ ആണ് മാസ്റ്റർ പീസ് റിലീസ് ചെയുന്നത്. നിലവിൽ ഏകദേശം 156 ഓളം ഫാൻസ്‌ ഷോകൾ ആണ് ചിത്രത്തിന് വേണ്ടി ബുക്ക്‌ ആയത് . എന്നാൽ അതിൽ ഏറ്റുവും പ്രത്യകത ഏറിയത് ചെങ്ങന്നൂരിലെ വനിതാ ഫാൻസ്‌ ഷോയാണ്. കേരളത്തിൽ ആദ്യത്തെ വനിതാ ഫാൻസ്‌ ഷോ എന്ന റെക്കോർഡ് മാസ്റ്റർ പീസിന് സ്വന്തം. ആക്ഷനും എന്റർടൈൻമെന്റ് വാല്യൂസിനും ഏറെ പ്രധാന നൽകി ഒരുങ്ങിയ ചിത്രത്തെ പ്രേക്ഷകർ വൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . പതിനഞ്ച് കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, ഗോകുൽ സുരേഷ്, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളി ആണ് മാസ്റ്റർപിസിന്റെ ദൃശ്യങ്ങൾക്ക് പിന്നിൽ, എഡിറ്റിംഗ് ജോൺ കുട്ടിയും, സംഗീതം ദീപക് ദേവും ആണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *