മലയാളിയെന്ന് മുദ്ര കുത്തരുത്; മലയാളിയെന്ന് വിളിച്ചവരോട് രൂക്ഷമായി പ്രതികരിച്ച് സായ് പല്ലവി

തെന്നിന്ത്യയിലൊട്ടാകെ ഓളമുണ്ടാക്കിയ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയതും, അതിപ്രശസ്തയായതും. അതിനാല്‍ തന്നെ സായ് പല്ലവി മലയാളിയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുമുണ്ട്. എന്നാല്‍ തന്നെ മലയാളി എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്നാണ് സായ് പല്ലവിക്ക് പറയാനുള്ളത്.

ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയ സായ് പല്ലവിയെ മലയാളിയെന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ചടങ്ങിനിടെ ഒരാള്‍ മലയാളിയെന്ന് സായ് പല്ലവിയെ വിളിച്ചു. എന്നാല്‍ അത് സായ് പല്ലവിക്ക് ഇഷ്ടമായില്ല. താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും സായ് പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ജനിച്ചുവളര്‍ന്നത് കോയമ്പത്തൂര്‍ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *