മമ്മൂട്ടിയോട് ദീദി;’ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല നില്‍ക്കേണ്ടത്, ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്‍പിക്കലല്ല’

പാര്‍വതിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ മമ്മൂട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് തിരക്കഥാകൃത്തും വിമന്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍.

മമ്മൂട്ടി സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നും ദീദി പറഞ്ഞു.
ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്‍പിക്കലല്ല , വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്. ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസമെന്നും ദീദി പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടന്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്നത് നേരില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.
എന്നാല്‍ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന .
ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്. ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം . അതാണ് ഒരു യഥാര്‍ത്ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും .

Leave a Reply

Your email address will not be published. Required fields are marked *