ഭിക്ഷാടന മാഫിയ ഭിക്ഷയാചിക്കാൻ നഗ്നയായി ഇരുത്തിയ ആ പെൺകുട്ടിയെ കണ്ടെത്തി; സാമൂഹിക പ്രവർത്തക ദീപ മനോജിന് സോഷ്യൽ മീഡിയയുടെ കൈയ്യടി

ദില്ലി മലയാളിയായ ദീപ മനോജ്‌ ഒരു വൻ ദൗത്യം
പൂർത്തിയാക്കി. ഇത് ഒരു മലയാളിയുടെ കർമ്മ വിജയം. ദില്ലി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ആ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ വൈകിട്ട് 7മണിക്ക് ദീപ ആ കുരുന്നിനെ തിരിച്ചറിഞ്ഞു..കിട്ടിയതും വാരി പുണർന്ന് മാറോട് ചേർത്തുവയ്ച്ചു. ഇനി അവൾ ഭിക്ഷയാചിക്കാൻ തെരുവിൽ വരില്ല. അവൾ നല്ല വസ്ത്രങ്ങൾ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്കൂളിലേക്ക് പോകും. ബാംഗ്ളൂർ സുഹൃത്ത് ആഷ്ണ, മധു പരമേശ്വരൻ പ്രതാപൻ, ജയരാജ്, ജോബി എന്നി സുഹൃത്തുക്കൾ ഈ ഓപ്പറേഷനിൽ ആദ്യവസാനം വരെ ഉണ്ടായിരുന്നു.

ദീപ കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവിൽ നിന്നും ഈ കുരുന്നിനെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോൾ അവന്റെ മടിയിൽ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവൻ അവളേ കാണിച്ച് ഭിക്ഷയാചിക്കും..സംശയം തോന്നിയ ദീപ അവനേ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വൈറലായ വാർത്തയും വീഡിയോയും ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു.

അന്നു മുതൽ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലേ പല കോളനികളും രാത്രി അവർ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങൾ അവർ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാർ ചെല്ലാൻ സാധ്യതയുള്ള ഡോക്ടർമാരുടെ അടുത്ത് ഫോട്ടോകൾ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയി ദീപയും സഘവും പരിശോധിച്ചു..അവളെ കിട്ടിയില്ല

ഇന്നലെ രാത്രി 7മണിക്കാണ്‌ ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാർ ചികിൽസക്ക് വരുന്ന ഒരു ഡോക്ടറുടെ കോൾ വരുന്നത്. ഉടൻ ദീപയും സംഘവും കാറിൽ അവിടെ പാഞ്ഞെത്തി. ആ കുട്ടിയേ തിരിച്ചറിഞ്ഞു. അവൾ അമ്മയുടെ മടിയിൽ ഇരിക്കുന്നു. സാജിയ ആണവൾ. അമ്മയും എല്ലാവരും അവൾക്കുണ്ട്. രാത്രിയിൽ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാൻ വീട്ടിൽ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന്‌ കൂട്ട്. ഇനി ആവർത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു.

ദീപ ചോദിച്ചു..നീ ഒരു അമ്മയാണോ? നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനേ ഒരു നിക്കർ ഇടീപ്പിച്ച് വിടാൻ മേലായിരുന്നോ..ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോൾ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനേ രാത്രി 10 മണിക്കും കാണാതാകുമ്പോൾ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോൾ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു..നീ ഒരു സ്ത്രീയാണോ..പ്രസവിച്ച അമ്മയാണോ..എന്നെ ഉപദ്രവിക്കരുത്..ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു..അവളോട് ചോദിച്ചു..നിനക്ക് പഠിച്ച് ജോലി വാങ്ങേണ്ടെ..അവൾ പറഞ്ഞു..എനിക്ക് ഡോക്ടർ ആകണം..ദീപ പറഞ്ഞു..സ്ത്രീകൾ പ്രസിഡന്റും, പ്രധാനമന്ത്രിയും ആയിട്ടുണ്ട്. നിനക്കും ആകാം. നീ ഇനി തെരുവിൽ ഭിക്ഷക്ക് പോകില്ല. നിനക്ക് നല്ല സ്കൂളിൽ പോകാം. എല്ലാം ഇനി ഞങ്ങൾ ചെയ്യും. നിനക്ക് നല്ല ജീവിതം ഞങ്ങൾ തരാം.

ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോൾ വിമർശകർ വന്നു. നിങ്ങൾ പബ്ലിസിറ്റിക്കാണ് ഈ ചിത്രം ഇടുന്നത്.. ഉടൻ പോയി ആ കുഞ്ഞിനേ രക്ഷിക്കൂ. നിങ്ങൾ ഇത് വയ്ച്ച് പബ്ളിസിറ്റി അടിക്കുന്നോ..എന്നൊക്കെയുള്ള കമെൻസുമായി വിമർശകർ എത്തി. എന്നാൽ അതല്ല സത്യം.. ആ പോസ്റ്റുകൾ..ചിത്രങ്ങൾ ആണ്‌ ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം ഇല്ലാതാക്കിയത്. കണ്ടെത്താനായത്. പോസ്റ്റിടാൻ മാത്രമല്ല ദീപ സമയം ചിലവിട്ടത്. അന്നു മുതൽ ദീപയും സംഘവും ഗസ്റ്റപോ അന്വേഷണം ആയിരുന്നു. ടീം വർക്കിൽ ആയിരുന്നു. അതായിരുന്നു സത്യം..

എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമർശിക്കാൻ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലിൽ ഞടുങ്ങിയത് ദില്ലിയിലേ ഭിക്ഷാടന മാഫിയയാണ്‌. നൂറുകണക്കിന്‌ കുഞ്ഞുങ്ങളാണ്‌ ഇതോടെ ദില്ലിയിലേ തെരുവുകളിൽ നിന്നും ഭിക്ഷയാചിക്കാൻ പിറ്റേന്ന് മുതൽ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..ആ പോസ്റ്റും വീഡിയോയും നന്നായി..

Leave a Reply

Your email address will not be published. Required fields are marked *