ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും വിവാഹിതരാകുന്നു. വിവാഹ തിയതി നിശ്ചയിച്ചു

നടി ഭാവനയുടെ വിവാഹം ഡിസംബര്‍ 22നു – മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഡിസംബര്‍ 22നു വിവാഹിതയാവുന്നു .നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ ഭാവന പിന്നീട് തമിഴ് ,തെലുങ്ക് ,കന്നഡ സിനിമകളിലും നായിക ആയി തിളങ്ങി .നമ്മള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു ഭാവനയ്ക്ക് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു .മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാര്‍ക്കൊപ്പവും ഭാവന അഭിനയിച്ചിട്ടുണ്ട്.

കന്നഡ സിനിമ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹ നിശ്ചയം മാര്‍ച്ച്‌ 9നായിരുന്നു നടന്നത് .ഭാവനയുടെ ആദ്യ കന്നഡ ചിത്രം,റോമിയോ നിര്‍മിച്ചത് നവീന്‍ ആയിരുന്നു .താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഭാവന തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു .എന്നാല്‍ അച്ഛന്റെ വിയോഗത്തിനെ തുടര്‍ന്ന് വിവാഹം നീട്ടി വെക്കുകയായിരുന്നു .മലയാള സിനിമയില്‍ അസിസ്റ്റന്റ്‌ ചായാഗ്രാഹകന്‍ ആയി പ്രവര്‍ത്തിച്ച ബാലചന്ദ്രമേനോന്‍ ആണ് ഭാവനയുടെ അച്ഛന്‍ . ഡിസംബര്‍ 22 വെള്ളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം .അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക .

Leave a Reply

Your email address will not be published. Required fields are marked *