ബോക്സ്ഓഫീസിൽ റെക്കോർഡ് നേട്ടവുമായി രാമലീല; കലക്ഷൻ പുറത്ത്

ദിലീപ് ചിത്രം രാമലീല ബോക്സ്ഓഫീസിൽ റെക്കോർഡ് സ‍ൃഷ്ടിക്കുന്നു. ചിത്രം പുറത്തിറങ്ങി പതിനഞ്ച് ദിവസം പിന്നിടുമ്പോൾ വാരിക്കൂട്ടിയത് ഇരുപത്തിയഞ്ച് കോടിയെന്ന് റിപ്പോർട്ട്. ദിലീപിന്റെ ഔദ്യോഗിക ഫാൻ പേജ് ആയ ദിലീപ് ഓൺലൈനിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്

25 ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ദിലീപ് ചിത്രമായി രാമലീല മാറുമെന്നും റിപ്പോർട്ട് ഉണ്ട്. അതേസമയം സിനിമയുടെ നിര്‍മാതാക്കൾ ചിത്രത്തിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാലത്ത് ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച ജനപ്രീതിയും രാമലീലയ്ക്ക് ലഭിച്ചു.

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. രാമനുണ്ണി എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *