ബാലിക പീഡകരെ തൂക്കിലേറ്റാന്‍ പ്രമേയം പാസാക്കി മധ്യപ്രദേശ്‌

ഭോപ്പാല്‍: ബാലികമാരെ ലൈംഗീകമായി പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റാനുള്ള പ്രമേയം പാസാക്കി മധ്യപ്രദേശ്. 12 വയസും അതിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെയാണ് തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതിവരുത്തി ബാലികാ പീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ലൈംഗീക പീഡനക്കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67 വയസുള്ള സ്ത്രീയ നാലു പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം അടുത്തിടെയാണ് നടന്നത്. തലസ്ഥാനത്ത് 10 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *