പ്രിയപ്പെട്ട കാനത്തിന് ഒരു തുറന്ന കത്ത് – വൈറല്‍ ആയ ആ കത്ത് വായിച്ച് നോക്ക്

സാറ് ഇത് ,കാണില്ലെന്ന് ഉറപ്പാണ് ,പക്ഷേ നിങ്ങളാണ് യാഥർത്ഥ ഇടതുപക്ഷമെന്ന പുകമറ സ്വഷ്ടിക്കുമ്പോൾ, അതിൽ ഒരാൾ എങ്കില്ലും ഈ വായനയിലൂടെ കടന്നുപോകുമ്പോൾ, കുറച്ചെങ്കില്ലും യാഥർത്ഥ്യം മനസ്സിലാക്കും എന്ന ചെറിയ വിശ്വാസം എനിക്കുണ്ട്.. ഇടതുപക്ഷ ഐക്യമെന്നത് CPIM ന്റ മാത്രം ഉത്തരവാദിത്യമല്ല സാറ്.. താങ്കളെ സാറ് എന്ന് വിളിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. കാരണം സഖാവ് എന്ന് വിളിച്ചാൽ ഈ ചുവന്ന കൊടി വാനിൽ ഒരുപാട് ഉയരത്തിൽ ഉയർത്തികെട്ടുവാൻ ശ്രമിച്ച രക്തസാക്ഷികളോട് ഞാൻ ചെയ്യുന്ന ആത്മവഞ്ചനയാകും സാർ അത്..

സാർ ,എന്റെ നാട് തിരുവനന്തപുരമാണ്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ പെയിമെന്റ് സീറ്റ് വിവാദത്തിൽ ഉൽപ്പെട്ട അനന്തപുരിയുടെ മണ്ണ്.. സാർ ,നിങ്ങൾ പണം വാങ്ങി ബനറ്റ് എബ്രാഹാം എന്നൊരു സ്ഥാന ർത്ഥിയെ നൂലിൽ കെട്ടി എന്റെ മണ്ഡലത്തിൽ ഇറക്കുമ്പോൾ, നഷ്ടപ്പെടാൻ നിങ്ങൾക്ക് ഒന്നും ഇല്ലായിരുന്നു.. പക്ഷേ നാട്ടുകരുടെ ഒരോ ചോദ്യത്തിനും മറുപടി പറയേണ്ടി വന്നത് CPIM ന്റെ പ്രവർത്തകരാണ്.. ഘടകകക്ഷിസംവിധാനം മാത്രമായതുകൊണ്ട് തന്നെ ,ഞങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു.. എന്റെ നാട്ടിലെ ബൂത്ത് ഓഫീസിൽ ഒന്ന് തിരിഞ്ഞ് നോക്കുവാൻ പോലും ഒരു CPI ,AlYF കാരനും വന്നില്ല സാർ …

ആ …ഒറ്റ പെയ്മെന്റ് സീറ്റിന്റെ പേരിൽ ഇവിടെത്തെ ‘മ’ കാരമാധ്യമങ്ങൾ വരെ നിങ്ങളെ അല്ല CPIM നെയാണ് ടാർജറ്റ് ചെയ്തത്.. 19 MLA മാരെ വച്ച്കൊണ്ട്, ഈ ഭരണകൂടത്തിന് തങ്ങൾ വിലപറയുമ്പോൾ ,CPIM പാലിക്കുന്ന നിശബ്ബദതക്ക് കാരണം തിരക്കി പാഴൂർപഠിപ്പുര വരെയൊന്നും പോകണ്ട സാർ ,അത് തങ്ങൾക്കും വ്യക്തമായി അറിയാം.. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ട ങ്കിൽ പിന്നെയെന്തിനാ കടിച്ച് തൂങ്ങ ണെ സാറേ ?

വിമർശനം വേണം സാർ , പക്ഷേ മുന്നണിസംവിധാനത്തിൽ ഒരു നിലപാടും, മന്ത്രിസഭായോഗത്തിൽ മറ്റൊരു നിലപാടും കൊണ്ട്, എന്ത് നേട്ടമാണ് ഉദേശിക്കുന്നത്? മീഡിയ കവറേജ് ആണ് CPI ക്ക് ആവിശ്യമെങ്കിൽ അത് തുടർന്നുകൊള്ളു ……CPIM ന് ജനമനസ്സിൽ ഇറങ്ങിചെല്ലാൻ മാധ്യമങ്ങളുടെ തണൽ വേണ്ട സാർ . പിന്നെ സാറ് ജനകീയൻ ആണെന്ന് വരുത്തിതീർക്കാൻ ആണങ്കിൽ ,സാറ് സമയം കിട്ടുമ്പോൾ ….സാറ് ജനിച്ച് വീണ് പ്രവർത്തനം നടത്തിയ വാഴൂർ മണ്ഡലത്തിൽ ചെന്ന് നോക്കുക …സാറ് 2 തവണ ,അതായത് 10 വർഷം തുടർച്ചയായി MLA പദവി വഹിച്ച അവിടെ ഇടതുപക്ഷം തിരിച്ച് വന്നിട്ട് വർഷം 25 കഴിഞ്ഞു…(ആ മണ്ഡലം പേര് മാറി ) ഇതാണ് സാർ , സാറിന്റെ …നിങ്ങൾ തന്നെ ഊതി വീർപ്പിച്ച ജനകീയത ….

പിന്നെ തങ്ങളുടെ ഇഷ്ടകുറവ് പിണറായിയോടും ,CPIM പ്രസ്ഥാനത്തോടും മാത്രമാണ് സാറ് .. എന്താ സാർ … പിണറായി ചെയ്ത തെറ്റ്? NCPക്ക് , അവരുടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരാൻ വരെ സമയം കൊടുത്തതാണോ ? നിങ്ങൾ ഇടതുപക്ഷത്തിന്റെ പടി ഇറങ്ങിയാലും തോന്നാത്ത വിഷമം ഒരു പക്ഷേ NCP പടിയിറങ്ങിയാൽ ഒരുപാട് സഖാക്കൾക്ക് ഉണ്ടാകും… കാരണം ,അവർ കൂടെ നിന്ന് ഒറ്റുകില്ല സാർ.. പിന്നെ സാറ് മറന്നോ എന്നറിയില്ല ,..ഉഴവൂർ വിജയനെ ……ലാവിലിന്റെയും ,ലോട്ടറി തട്ടിപ്പിന്റെയും, ഇല്ലാ കഥകൾ മെനഞ്ഞ്, ഇവിടത്തെ ….മാമ മാധ്യങ്ങളും പ്രതിപക്ഷവും CPIM നെതിരെ കുരച്ച് ചാടിയപ്പോഴും ,ഒരു കൈ തന്ന് ഒരിക്കല്ലും കൈവിടാതെ കൂടെ നിന്നവരാണ്.. മറക്കാൻ കഴിയില്ല സാർ ഞങ്ങൾക്ക് അതൊന്നും……

സാർ നിങ്ങൾക്ക് ,തോമസ് ചാണ്ടി വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ,അദ്ദേഹത്തിന് വഴിവിട്ട് സഹായം ചെയ്ത ഇസ്മയിൽ സഖാവി നെതിരെ നടപടിക്ക് തയ്യാറുണ്ടോ? മുന്നണി സംവിധാനത്തിന്റെ ചട്ടകൂടിൽ നിന്ന് CPIM ന് എതിരെ ഉറഞ്ഞുതുള്ളുമ്പോൾ, ചരിത്രം കുറച്ചെങ്കില്ലും ഓർമ്മയുണ്ടെങ്കിൽ ,ഇടക്ക് സ്വയം വിമർശനവും ആകാം സാർ.. ഇടത്പക്ഷത്തോടൊപ്പം നിൽക്കുമ്പോൾ മാത്രമെ, മലയാളികളുടെ പൊതുബോധത്തിലും, മനസ്സിലും, നിങ്ങൾക്ക് സ്ഥാനം ഉള്ളു സാർ ….. ഒരിക്കൽ , പടിയിറങ്ങിപോയിട്ട് എന്തായി സാർ ? തോറ്റുതുന്നം പാടിവന്നിരിക്കുന്നു നിന്റെ മോൻ …എന്ന യോദ്ധ സിനിമയിലെ ഡയലോഗ് മാത്രം മിച്ചം..

സാർ നിങ്ങളുടെ 4 മന്ത്രിമാരിൽ സുനിൽകുമാർ ഒഴിച്ച് ബാക്കി 3 മന്ത്രിമാരുടെയും… അവർ പ്രതിനിധീകരിക്കുന്ന വകുപ്പുകളുടെയും പ്രവർത്തന മികവിനെ പൊതുജനസമക്ഷം തുറന്ന് കാട്ടുവാൻ തയ്യാർ ആണോ സാർ ?

വെറുതെ അല്ല സാർ, നിങ്ങളിൽ നിന്ന് പിളർന്ന് CPIM രൂപികരിച്ചിട്ടും, നിങ്ങളെയൊക്കെ ജനമനസ്സുകളിൽ നിന്ന് അവർ പടിയിറക്കിയത്.. കഴിഞ്ഞ UDF മന്ത്രിസഭയിൽ 10 ലധികം മന്ത്രിമാർ ആരോപണവിധ രായിട്ടും ,അവരുടെ ഘടകകക്ഷികൾ ,ആ സംഘടനാ സംവിധാനത്തിൽ ഉറച്ച് നിന്നത് മറക്കരുത് സാർ ..

കാനം സാർ ,തോമസ് ചാണ്ടി പൊതുവഴിയിൽ മണ്ണിട്ടത് ആരുടെ കാലത്ത് ?

ഉമ്മൻ ചാണ്ടി (മുഖ്യമന്ത്രി) കോൺഗ്രസ്

അടൂർ പ്രകാശ് (റവന്യൂ മന്ത്രി) – കോൺഗ്രസ്

അവിടെ റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചവർ ആരൊക്കെ?

കെ.ഇ.ഇസ്മയിൽ എക്സ് എം പി- സി പി ഐ (നിങ്ങളുടെ ഭാഷയിൽ ഒറിജിനൽ കമ്യൂണിസ്റ്റ് )

പി.ജെ കുര്യൻ എം.പി – കോൺഗ്രസ്

ആലപ്പുഴ നഗരസഭ ഭരിക്കുന്നത് ആര്?

യു ഡി എഫ്

ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ വാദിച്ചത് ആര്?

വിവേക് തൻഖ എം.പി – കോൺഗ്രസ്

രാജി രണ്ടീസം വൈകാൻ കാരണം?

സിപിഎം , പിണറായി വിജയൻ. ഇതാണ് സാറ് നിങ്ങളുടെ ജനകീയ മുഖം…

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം 16% വോട്ടുള്ള BJP ക്ക് കേരളരാഷ്ട്രത്തിൽ കിട്ടിയത് ഒരു MLA മാത്രമാണ് പക്ഷേ 9% മാത്രം വോട്ടുമായി 4 മന്ത്രിമാർ ഉൽപ്പെടെ 19 MLA മാരുമായി നിങ്ങൾ നിയമസഭയിൽ ഇരിക്കുന്നത് CPIM സഖാക്കൾ കൊണ്ട മഴയും വെയിലുമാണ് സാറ് വളം ഇട്ടില്ലയെങ്കില്ലും കടയ്ക്കൽ കത്തിവയ്ക്കരുത് സാർ … ചിലബന്ധങ്ങളിൽ ബുദ്ധിമുട്ട് തോന്നിയാൽ അവിടെ നിർത്തണം സാർ.

Leave a Reply

Your email address will not be published. Required fields are marked *