പ്രണയത്തിന്‍റെ 15 വർഷങ്ങൾ – ഇന്ദ്രജിത്ത്,പൂര്‍ണിമ -ഫോട്ടോസ് കാണാം

പതിനഞ്ച് വർഷക്കാലമായി സിനിമയിൽ നിറഞ്ഞ നിൽക്കുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. വലിയൊരു ആരാധകവൃത്തമൊന്നും ഈ നടന് അവകാശപ്പെടാൻ ഇല്ലെങ്കിലും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഈ താരത്തിന് ഒരു പ്രേത്യക സ്ഥാനമുണ്ട്. അതിന് കാരണം അദ്ദേഹത്തിന്റെ അഭിനയ മിത്വതം തന്നെയാണ്. വസ്ത്ര അലങ്കാര മേഖലയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ പൂർണ്ണിമ ഇന്ദ്രജിത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. പ്രേക്ഷകരുടെ ഈ പ്രിയ താരദമ്പതിമാരുടെ 15- ാം വിവാഹ വാർഷികമാണ് ഇന്ന്. ആ ഹൃദയങ്ങളുടെ ഒത്തു ചേരലിന്റെ വാർഷികത്തെ പറ്റി ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്ബുക്ക്‌ പേജിലൂടെ പ്രേക്ഷകരുമായി പങ്ക് വച്ചത്.

2002ൽ ഡിസംബർ 13 നാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദ്രിജിത്തും പൂര്‍ണ്ണിമയും വിവാഹിതരായത്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരൻ അഭിനയിച്ചിരുന്ന ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ആദ്യം കണ്ടു മുട്ടുന്നത്. പീന്നീടാ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയിരുന്നു. പ്രാര്‍ത്ഥന, നക്ഷത്ര എന്നിവരാണ് മക്കൾ. വിവാഹത്തിന് ശേഷം ഇന്ദ്രജിത്ത് സിനിമയിൽ സജീവമായെങ്കിലും, പൂർണ്ണിമ സിനിമയിൽ നിന്ന് മാറി. സിനിമയിൽ നിന്നും മാറി നിന്നെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമായി പൂർണിമ. ഓരോ അപ്പിയറൻസിലും ഡ്രസ്സിങ്ങിലും ടോട്ടൽ ലുക്കിലും അതീവ ശ്രദ്ധ പുലർത്തുന്ന പൂർണിമ 2013-ൽ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ഷോകേസ്‌ ചെയ്യാനായി “പ്രാണാ” എന്ന പേരിൽ കൊച്ചിയിൽ ബ്യൂട്ടിക്കും തുടങ്ങി. ഇന്ന് അറിയപ്പെടുന്ന കോസ്റ്റുമ ഡിസൈനർ ആണ്. ഇരുവരുടെയും വിവാഹ വാർഷികത്തിന് ആരാധകരുടെ ആശംസ പ്രവാഹമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *