പ്രകൃതി മല്ല, ആരും കൊതിക്കുന്ന സുന്ദരമായ കൈയക്ഷരത്തിന്റെ ഉടമ ; ലോകത്തിലെ ഏറ്റവും സുന്ദരമായ കൈയ്യക്ഷരമുല്ല എട്ടാം ക്ലാസുകാരി

എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നതും ലോകത്തിലെ ഏറ്റവും മികച്ച കലകളിൽ ഒന്നുമാണ് സുന്ദരമായ എഴുത്ത്. കൈയക്ഷരം ഭംഗിയുള്ളതാവാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. രണ്ടുവര കോപ്പിയും നാലുവര കോപ്പിയും എഴുതി പരിശീലിച്ചിട്ടും, കാലിഗ്രാഫി കോഴ്‌സുകളിൽ പങ്കെടുത്തിട്ടും കൈയക്ഷരത്തിന്റെ മനോഹാരിത കൂട്ടാൻ കഴിയാത്തവരായി ഒരുപാടാളുകൾ നമുക്കിടയിലുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരമായ കൈയാക്ഷരത്തിന്റെ ഉടമ ഒരു 13 വയസ്സുകാരിയാണ് . നേപ്പാൾ സ്വദേശിയായ പ്രകൃതി മല്ല എന്ന എട്ടാം ക്ലാസുകാരി.

കുറച്ചു മാസങ്ങള്‍ക്കുമുമ്പാണ് പകൃതിയുടെ കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ താരമാവുകയായിരുന്നു പ്രകൃതി. മൈക്രോസോഫ്റ്റ് വേര്‍ഡിനെ പോലും തോല്‍പ്പിച്ചവളാണ് പ്രകൃതിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.

പക്ഷെ അതൊട്ടും അതിശയോക്തിയല്ല, കംപ്യൂട്ടറിന്റെ അക്ഷരവടിവിനെ പോലും തോല്‍പ്പിക്കും ഈ എട്ടാംക്ലാസുകാരിയുടെ വടിവൊത്ത എഴുത്ത്. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം പോലും കിറുകൃത്യം. അതാണ് പ്രകൃതിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൈയെഴുത്ത് ശാസ്ത്രത്തിന്റെ പുതിയ തലങ്ങളാണ് ഇവള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം. നേപ്പാളില്‍ മികച്ച കൈയെഴുത്തായി തെരഞ്ഞെടുത്തിരിക്കുന്നതും പ്രകൃതിയുടേത് തന്നെ.

ഫെയ്‌സ്ബുക്കില്‍ വൈറാലാണ് ഈ കൊച്ചുപെണ്‍കുട്ടിയുടെ അക്ഷരങ്ങള്‍. സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി മല്ല. മികച്ച കൈയക്ഷരത്തിന് നേപ്പാളി പട്ടാളത്തില്‍നിന്നും പുരസ്ക്കാരം പോലും ലഭിച്ചിട്ടുണ്ട് പ്രകൃതിക്ക്.

Leave a Reply

Your email address will not be published. Required fields are marked *