പൊതുജന ആരോഗ്യത്തെക്കുറിച്ച് സദാ വായ്ത്താരി മുഴക്കുന്ന ആരോഗ്യ മന്ത്രി പോയത് സ്വകാര്യആശുപത്രിയില്‍
ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ ലളിത ജീവിതം നയിക്കുകയാണെന്നാണ് വെയ്പ്പ്. അടിമകളായ അണികളും, ന്യായീകരണ തൊഴിലാളികളും കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് പറഞ്ഞു പരത്തുന്ന കുറെ സ്തുതി വചനങ്ങളുണ്ട്. ആദര്‍ശത്താല്‍ പുഴുങ്ങിയ ലളിത ജീവിതം, പാവപ്പെട്ടവരോട് കരുണ, എന്നിങ്ങനെ എടുത്താല്‍ പൊങ്ങാത്ത ഒരു പാട് മേലങ്കികള്‍ അണിഞ്ഞു നടക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍..
എന്നാല്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ഷൈലജ സര്‍ക്കാര്‍ ചെലവില്‍ 28000/ രൂപയുടെ കണ്ണാടി വാങ്ങി വെച്ചത് വിവാദമായിരിക്കയാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മന്ത്രിമാരും എം എല്‍ എ മാരും ചികിത്സാ ചെലവ് എഴുതി എടുക്കുന്നത് പുതുമ ഇല്ലാത്ത കാര്യമായി കഴിഞ്ഞു. ഷൈലജയുടെ മുന്‍ഗാമി പി.കെ. ശ്രീമതി മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ ആദ്യം കുശിനിക്കാരിയാക്കി പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് മരുമകളെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമാക്കി. ഇതൊക്കെയാണ് നല്ല കമ്മ്യൂണിസ്റ്റ് മാതൃക. ഇതേ ശ്രീമതിയുടെ ഇതേ മകനെയാണ് കഴിഞ്ഞ വര്‍ഷം ചിറ്റപ്പന് ഇ.പി. ജയരാജന്മന്ത്രി പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായി നിയമിച്ച് പുലിവാല് പിടിച്ചത്.
പൊതുജ നാരോഗ്യത്തെക്കുറിച്ച് സദാ വായ്ത്താരി മുഴക്കുന്ന ആരോഗ്യ മന്ത്രി ഷൈലജ സ്വന്തം കണ്ണുപരിശോധിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ പോവുകയും പൊതു ഖജനാവിലെ പണം ഉപയോഗിച്ച് ഏറ്റവും വില കൂടിയ കണ്ണാടി മേടിച്ച് വെക്കുകയും ചെയ്താല്‍ പിന്നെ സര്‍ക്കാരാശുപത്രിയെ ആര് വിശ്വസിക്കും.