പൂർണ്ണ നഗ്നരായി എത്തിയാൽ കുറഞ്ഞ വിലയ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കാം ; പ്രത്യേക ഈ റസ്റ്റോറൻറിൽ മാത്രം

കുറഞ്ഞ വിലയില്‍ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പൂര്‍ണ്ണനഗ്നരായി എത്തണം. പാരീസിലാണ് വ്യത്യസ്തമായ ഈ റെസ്റ്റോറന്റ് ഉള്ളത്. O’Naturel എന്ന റസ്റ്റോറന്റ് പാരീസിലെ തിരക്കേറിയ തെരുവിലാണ്. നമ്മള്‍ നഗ്നരായാൽ മാത്രമേ ഈ റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റൂ.

നൂഡ് റസ്റ്റോറന്റ് ലണ്ടനില്‍ നേരത്തെ തുടങ്ങിയിരുന്നു. പക്ഷെ അത് ജനങ്ങളില്‍ നിന്നും കാര്യമായ പ്രതികരണം ലഭിക്കാഞ്ഞതോടെ പൂട്ടേണ്ടി വന്നു. എന്നാല്‍ ആ അവസ്ഥ പാരീസിലെ ഈ റസ്റ്റോറന്റിന് ഉണ്ടാകില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നല്ല തിരക്കാണ് ആദ്യ ദിനങ്ങളില്‍ അനുഭവപ്പെടുന്നത്.

റസ്റ്റോറന്റിലെ മെനുവിലെ പ്രധാന ഐറ്റങ്ങള്‍ ക്‌ളാസിക് ഫ്രഞ്ച് ഭക്ഷണങ്ങളാണ്. വിലയും കുറവാണ്. മാത്രമല്ല നല്ല ആംബിയന്‍സും. റസ്റ്റോറന്റില്‍ എത്തിയാല്‍ ആദ്യം നമ്മള്‍ ഡ്രസിംഗ് റൂമിലേക്ക് പോകണം. അവിടെ വെച്ച് ഡ്രസ് അഴിക്കണം. ലോക്കര്‍ സംവിധാനം ചേഞ്ചിംഗ് റൂമില്‍ നിങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉണ്ട്.

ഭക്ഷണത്തിന് വേണ്ടി മാത്രം ഉള്ളതാണ് ഒരു വെളുത്ത കര്‍ട്ടന് അപ്പുറം. റസ്റ്റോറന്റില്‍ പൂര്‍ണ്ണ നഗ്‌നരായി ഒരു ചെരുപ്പ് മാത്രം ധരിച്ചേ പ്രവേശനമുള്ളു. നമുക്ക് ഇവിടെ പൂര്‍ണ്ണനഗ്‌നരായി ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന ആളുകളെയാണ് കാണാന്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *