പൂര്‍ണനഗ്നയായിട്ട് മോഹന്‍ലാലിനൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ട്; മറ്റ് നായികമാര്‍ ഒഴിവാക്കിയ കഥാപാത്രത്തെക്കുറിച്ച് മീര വാസുദേവ്

ബ്ലെസിയുടെ തന്മാത്രയില്‍ പരിപൂര്‍ണ്ണ നഗ്നയായിട്ട് മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവിന്റെ തുറന്നുപറച്ചില്‍. ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നെന്നും എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നും മീര വാസുദേവ് പറഞ്ഞു.സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.

മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *