പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല.. ദിനേശ്‌പണിക്കർ തുറന്ന് പറയുന്നു…

1989 ൽ സിബി മലയിൽ ലോഹിതധാസ്‌ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. നിര്‍മ്മാണം മാത്രമല്ല ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. മോഹന്‍ലാലും പാര്‍വതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ പരിഗണിച്ചത് അദ്ദേഹത്തിനെയായിരുന്നു. കിരീടത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞിരുന്നു. ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പായിരുന്നു തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചില്ല. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

സ്വന്തം സിനിമയില്‍പ്പോലും അഭിനയിക്കാനുള്ള ധൈര്യം താന്‍ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാന്‍ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തില്‍ പാര്‍വതിയുടെ കൈ പിടിച്ച് നടന്നാല്‍ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *