“പള്ളിമുറിയിലെ കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ ഓഫീസിലേക്കും തുടര്‍ന്ന് പള്ളിമേടയോട് ചേര്‍ന്ന വികാരി ബഡ് റൂമിലാണ് വൈദീകന്‍ എന്നെ കൊണ്ട് പോയത് പിന്നെ എല്ലാം പെട്ടന്നായിരുന്നു “അന്ന് നല്ല മഴയുണ്ടായിരുന്നു.

വളരെ ഭയത്തോടും ആകാംഷയോടും കൂടിയാണ് ഞാന്‍ അവളുടെ വീട്ടിലേക്ക് പോയത്. കൊട്ടിയൂര്‍ ടൗണില്‍ നിന്നും ഇത്തിരി മല കയറി പോകണം…ഒരു ധൈര്യത്തിനായി ഒപ്പം സുഹൃത്ത് മനോജ് ജോണിനേയും ഒപ്പം കൂട്ടി. മനോജ് കൊട്ടിയൂര്‍കാരനും ആ കുട്ടിയുടെ വീട് അറിയാവുന്ന ആളുമായിരുന്നു.വീട്ടിലേക്ക് ഞങ്ങള്‍ പോകുമ്പോള്‍ കണ്ടവര്‍ക്ക് കൗതുകം.ചിലര്‍ തുറിച്ച് നോക്കികൊണ്ടിരുന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ വീട്ടില്‍ എല്ലാവരും ഉണ്ട്.നാട്ടിലുള്ള ഒരു പ്രശ്നവും ആര്‍ക്കും ഇല്ല.നാട്ടിലുള്ള കോളിളക്കം ഒന്നും വീട്ടില്‍ ഇല്ല. എല്ലാം ശാന്തം സ്വസ്ഥം. ധൈര്യം സഭരിച്ച് ഞങ്ങള്‍ കയറി ചെന്നു. വാര്‍ത്തകളില്‍ കിടന്ന മറിയുന്ന വൈദികനേ കുറിച്ചും എന്തെക്കായാണ് നടന്നതെന്നും അറിയാനാണ് ഞങ്ങള്‍ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.അവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ലെന്നു കണ്ടപ്പോള്‍ തന്നെ മനസ്സിലായി.കുട്ടിയുടെ പിതാവും മാതാവും ചെറുപ്പാക്കാരും സുമുഖരും. അവര്‍ക്ക് ഉള്ള 5മക്കളില്‍ മൂത്ത കുട്ടിയാണിവള്‍. ആദ്യം അച്ഛനോട് സംസാരിച്ചു.അച്ഛന്‍ പറയുന്ന കാര്യങ്ങളില്‍ പലതും സംശയം ജനിപ്പിക്കുന്നു. പണം കിട്ടിയതാണോ എന്നു സംശയം തോന്നി (10 ലക്ഷം രൂപ വൈദീകന്‍ കൈമാറിയതായാണ് പോലീസിന് ലഭ്യമായ വിവരം. ) സംശയമല്ലായിരുന്നു…പണം കിട്ടിയതാണെന്നു അച്ഛന്റെ സംസാരത്തില്‍ നിന്നു തന്നെ വ്യക്തമായി.അച്ഛന്‍ കൂടുതലൊന്നും പറയാന്‍ കൂട്ടാക്കിയില്ല.അതേതുടര്‍ന്ന് മകളെ ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍ അവളെ വിളിച്ചു.അതാതയത് വൈദീകന്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടി.

മലയാളികള്‍ മുഴുവന്‍ കാത്തിരിക്കുകയാണ് അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍(പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുവദിക്കാത്തത് കാരണം ഒന്നും പറയുന്നില്ല).പിതാവ് വിളിക്കുമുമ്പേ അവള്‍ പെട്ടെന്ന് ഇറങ്ങിവന്നു. പിങ്ക് ചുരിദാര്‍ ധരിച്ച് സുന്ദരിയായ പെണ്‍കുട്ടി. ഞാന്‍ ഒന്നും അങ്ങോട്ട് ചോദിച്ചില്ല. അവള്‍ പറഞ്ഞു തുടങ്ങി. കാരണം അകത്ത് പതിഞ്ഞ് നിന്ന് ഞാന്‍ ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നും വരുന്നതാണെന്നും ഒക്കെ പറഞ്ഞതും ജേണലിസ്റ്റ് ആണെന്നും ഒക്കെ അവള്‍ മനസിലാക്കിയിരുന്നു.എന്താണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ചോദിക്കുന്നതിനു മുമ്പേ കുട്ടി പറഞ്ഞു തുടങ്ങി.

സഹോദരനൊപ്പം ഒരിക്കല്‍ പള്ളിയിലെത്തിയപ്പോഴാണ് താന്‍ ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം വീട്ടിലേക്ക് പോയി.അന്ന് നല്ല ഇടീം വെട്ടി പെയ്യുന്ന ഒരു മഴ ദിവസമായിരുന്നു. മഴയുടെ ഇടവേളയില്‍ സഹോദരന്‍ ആദ്യം വീട്ടിലേക്ക് പോയി. ഞാന്‍ തനിച്ചായി പള്ളിൂറിയില്‍. അപ്പോള്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.മഴ ശമിക്കാന്‍ നിന്ന തന്നെ പള്ളിമുറിയിലെ കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ ഓഫീസിലേക്കും തുടര്‍ന്ന് ബഡ് റൂമിലേക്കും കൊണ്ടുപോയി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വൈദീകന്‍ ചെയ്യുന്നത് എന്താണെന്ന് ആദ്യം ഒന്നും മനസിലായില്ല. പിന്നെ ശബ്ദിക്കാന്‍ പോലും വയ്യാത്ത സാഹചര്യമായിരുന്നു.എന്താണ് ഇതിന്റെ അനന്തിര ഫലം പോലും എന്നും അറിയില്ലായിരുന്നു.

ആദ്യം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.കടുത്ത വേദനയെ തുടര്‍ന്ന് കൂത്തുപറമ്പിലെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അറിഞ്ഞത് ഗര്‍ഭിണിയായിരുന്നുവെന്നു.പിന്നീട് നടന്ന കഥകള്‍ പെണ്‍കുട്ടി പറയാന്‍ തയ്യാറായില്ല.എന്നാല്‍ പ്രസവിച്ചതിനുശേഷമുള്ള കാര്യങ്ങള്‍ കുട്ടി പറഞ്ഞു. കുഞ്ഞിനെ തന്നെ കാണിച്ചിരുന്നു.തല്‍ക്കാലം മറ്റൊരിടത്തേക്ക് മാറ്റാമെന്നും പിന്നീട് തിരിച്ചു നല്‍കാമെന്നും ഉറപ്പു നല്‍കിയശേഷമാണ് കുഞ്ഞിനെ കൈമാറിയത്.എന്നാല്‍ ആരാണ് ഉറപ്പ് നല്‍കിയത് എന്ന ചോദ്യത്തിനു കുട്ടി കൃത്യമായി മറുപടി നല്‍കിയില്ല.കുഞ്ഞ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു.പതിനഞ്ച് ദിവസം വിശ്രമിച്ചശേഷം കഴിഞ്ഞ മോഡല്‍ പരീക്ഷ എഴുതാന്‍ പോയിരുന്നതായും കുട്ടി പറഞ്ഞു.എന്നാല്‍ സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

പള്ളിമേടയോട് ചേര്‍ന്ന വികാരി ബഡ് റൂമിലാണ് വൈദീകന്‍ ബന്ധപ്പെട്ടതെന്നും കുട്ടി പറഞ്ഞു.സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാക്കുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചതിനാലാണ് സംഭവം മറച്ചുവെച്ചത് കുട്ടി പറഞ്ഞു. എന്നാല്‍ ആരാണ് ചിലര്‍ എന്നു ചോദിച്ചപ്പോള്‍ കുട്ടി പറയാന്‍ തയ്യാറായില്ല.എന്നാല്‍ ചോദ്യങ്ങള്‍ക്കിടയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കണ്ണ് ഉരുട്ടി കാണിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു.താന്‍ വേണ്ട സ്ഥലത്ത് വിവരം അറിയിച്ചിരുന്നതായും തന്നെ ഉപദ്രവിച്ച വൈദികനെതിരെ അതിരൂപതാതലത്തില്‍ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും കുട്ടി പറഞ്ഞു കൊണ്ടു അടുക്കളയിലേക്ക് ഓടി.കുട്ടിയുടെ മുഖത്ത് വിഷമങ്ങളോ ദുഖമോ ഒന്നും ഇല്ല എന്നത് അത്ഭുതപ്പെടുത്തി. ഒരു വിഷയവുമില്ലാതെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.മാത്രമല്ല അമ്മയും പിതാവും കുട്ടി പലതും പറയുമ്പോള്‍ തടസപ്പെടുത്താനും ശ്രമിച്ചു.

ലോകം മുഴുവന്‍ ക്രിമിനലും ക്രൂരനും മഹാ പാപിയും എന്നു വിളിച്ച് അധിക്ഷേപിക്കുന്ന വൈദീകനെതിരേ ഒരക്ഷരം പറയാന്‍ പെണ്‍കുട്ടിയും വീട്ടുകാരും തയ്യാറായില്ല. കുറ്റവാളിയേ നോവിക്കാതെയും കുറ്റപെടുത്താതെയുമായിരുന്നു ഇരയുടേയും മാതാപിതാക്കളുടേയും പെരുമാറ്റം. അതായത് വീട്ടുകാര്‍ക്ക് ഇല്ലാത്ത പരാതി നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ആരോ കുത്തി പൊക്കിയതാണെന്നു തോന്നും. വൈദീകനേ ഇപ്പോഴും ഈ കുടുംബം വെറുക്കുന്നില്ല എന്ന് നൂറുവട്ടം ഉറപ്പ്.സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്ത് എത്തി കുട്ടിയുടെ മൊഴി എടുക്കുന്നത്.സംഭവത്തിനുത്തരവാദി പിതാവാണെന്ന് ആദ്യം മൊഴി നല്‍കിയത് സഭയെ രക്ഷിക്കാനായിരുന്നു ഇത്.നിരപരാധിയായ തന്റെ പിതാവ് ജയിലില്‍ പോകുമെന്ന് മനസ്സിലായതോടെയാണ് യഥാര്‍ത്ഥ സംഭവം കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തക്കയോ ഒളിക്കുന്നുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കിയ ഞാന്‍ അവരോട് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. അതേ തുടര്‍ന്ന് ഞാനും എന്റെ കൂട്ടുകാരനും അവിടെ നിന്ന് ഇറങ്ങി.ഈ കേസിലേ വിധി കൂടി ഇപ്പോഴേ പറഞ്ഞേക്കാം..എന്തിനാ നമ്മള്‍ കാത്തിരിക്കുന്നത് വീട്ടുകാരേ കണ്ട് മടങ്ങിയ ഞാന്‍ ഒരു സത്യം കൂടി ലോകത്തോട് വിളിച്ചു പറയാം. ഈ കേസില്‍ വൈദീകനേ പുഷ്പം പോലെ ഊരി പോരും. അദ്ദേഹത്തിന് ഇരുമ്പഴി സ്വപ്നം കണ്ടവര്‍ക്ക് പോയി വേറെ വല്ല പണിയും നോക്കാം. കോടതിയില്‍ വരുമ്പോള്‍ ഇര വൈദീകനേ അറിയില്ലെന്നും ഇയാള്‍ പീഢിപ്പിച്ചിട്ടില്ലെന്നും പ്രതിക്കൂട്ടിലേക്ക് നോക്കി പറയും എന്ന് ഉറപ്പ്. പോലീസ് വൈദീകനേ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടത്തി കഴിഞ്ഞു, പെണ്‍കുട്ടി കോടതിയില്‍ കുറ്റം വൈദീകനേ അറിയില്ലെന്ന് പറഞ്ഞാല്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന പോലീസ് മനപൂര്‍വ്വം ഒഴിവാക്കി. കേസില്‍ കുറ്റപത്രം നല്കിയാല്‍ പിന്നീട് കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ ആകില്ല.

കോടതിയില്‍ വിചാരണ സമയത്ത് കുഞ്ഞിന്റെയും വൈദീകന്റേയും ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആകില്ല. ഇതിനെല്ലാം ഇടെയാണ്‌ ഇപ്പോൾ കുഞ്ഞിനേ മാറ്റിയ വാർത്ത പരക്കുന്നത്. കുഞ്ഞിനേ സൂക്ഷിച്ച തളിപറമ്പ് പട്ടുവത്തേ കന്യാസ്ത്രീ മഠം നടത്തുന്ന ശിശുഭവനിൽ 3 ആഴ്ച്ച പ്രായമുള്ള മറ്റൊരു ആൺകുഞ്ഞിനേ വൈദീകന്റെ കുഞ്ഞിന്‌ പകരമായി വയ്ച്ചിരിക്കുന്നു. ഇനി ഡി.എൻ.എ ടെസ്റ്റ് നടത്തിയാലും കാര്യമില്ല.അപ്പോള്‍ കുഞ്ഞിന്റെ അമ്മയുടെ രേഖാമൂലമുള്ള അനുമതി വേണം. എന്നാല്‍ ഇപ്പോള്‍ വേണ്ടായിരുന്നു. പെണ്‍കുട്ടയോയുടെ പരാതി തെളിയിക്കാന്‍ ഏറ്റവും ബലമേറിയ വജ്രായുധമായ ഡി.എന്‍.എ ടെസ്റ്റ് പോലീസ് മനപൂര്‍വ്വം ഒഴിവാക്കി. വൈദീകന്‍ ഏതാനും നാള്‍ കഴിഞ്ഞ് കൂബാനയും ചെല്ലും, കര്‍ത്താവിന്റെ തിരുവോസ്ത്യും, കാസയും പീലാസയുക് എടുക്കുകയും ചെയ്യും. സഭയില്‍ വൈദീകന്‍ തിരിച്ചെത്തും. ഇപ്പോള്‍ നടക്കുന്ന ഈ കേസില്‍ ഒരു കാര്യവും ഇല്ല. മാത്രമല്ല കേരളത്തിലേ ഒരു സ്ത്രീ പക്ഷ നേതാവും പെണ്‍കുട്ടിയേ കാണാന്‍ വന്നിട്ടില്ല.കേരളത്തിലേ പെണ്‍ നേതാക്കള്‍ ഒന്നും ഈ സംഭവം അറിഞ്ഞിട്ടേയില്ല. കാരണം പള്ളിയും പട്ടക്കാരും ആണ് ഒരു വശത്ത്. ആരും ഇടങ്കോലിടാന്‍ കൊട്ടിയൂരിലേ ഈ മല കയറി പോകില്ല. ലേഖകന്റെ വിലയിരുത്തല്‍ വിശ്വസിക്കാം. അങ്ങിനെയാണ് കൊട്ടിയൂരിലേ കാര്യങ്ങള്‍ പോകുന്നത്..കാത്തിരുന്ന് കാണാം എന്നു പോലും പറയുന്നില്ല..അത്ര ഉറപ്പാണ് ഈ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *