പലിശക്കെതിരെ കേരളം കണ്ടിട്ടില്ലാത്ത സമരം ; ഷാജിയോടൊപ്പം ഒരു നാടും ചേരുന്നു

ലോണെടുത്ത തുകയുടെ നൂറിരട്ടി തിരിച്ചടച്ചില്ലെങ്കിൽ ഒരു കുടുംബം കേരളത്തിൽ വഴിയാധാരമാകും. കിടപ്പാടം ജപ്തിചെയുന്നതിനെതിരെ ചിതയൊരുക്കി സമരം ചെയ്യുന്ന ഷാജി ഒരു ഓട്ടോ തൊഴിലാളിയാണ് . സ്വന്തം ഭൂമി ബാങ്ക് ഭൂമാഫിയ കൂട്ടുകെട്ട് തെരുവിലിറക്കുന്നതിനെതിരെ 90 ദിവസമായി ഷാജി ചിതയൊരുക്കി സമരത്തിലാണ്. സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ ഇടുനൽകിയ ഇടപ്പളി മാനാത്തുപാടത്തെ ഷാജിയുടെ അരക്കോടി വിലവരുന്ന കിടപ്പടം ആലുവ എച്ച് .ഡി.എഫ്.സി ബാങ്ക് രണ്ടു കോടി മുപ്പതുലക്ഷം രൂപ കുടിശ്ശികയുള്ള കടബാദ്ധ്യതയാക്കി മാറ്റി.

1994 ൽ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്ന് ഷാജിയും അമ്മ കമലാക്ഷിയും കിടപ്പാടം ഈടു നൽകി സുഹൃത്തും ബന്ധുവുമായ കണ്ണിപ്പുറത്ത്ചാലിൽ സാജന് വ്യവസായ ആവശ്യത്തിനു വേണ്ടി ഓവർഡ്രാഫ്ട് ഫെസിലിറ്റിയായി രണ്ടു ലക്ഷം രൂപ എടുത്തു കൊടുത്ത്. കെടുകാര്യസ്ഥതമൂലം തകർച്ചയിലായിരുന്ന ലോർഡ് കൃഷ്‌ണ ബാങ്ക് കടം തിരിച്ചുപിടിക്കാൻ ശ്രമത്തിന്റെ ഭാഗമായി ഇരുപത്തൊന്നു ശതമാനം പലിശ കൂട്ടി ഭീമമായ തുക തിരിച്ചടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നതുകൊണ്ട് ലോൺ തിരിച്ചടവ് മുടങ്ങി . എന്നിട്ടും അക്കാലത്ത് ഒരു ലക്ഷം രൂപ ഷാജി തിരിച്ചടക്കുകയുണ്ടായി.

കടം പെരുപ്പിച്ച് പത്തുലക്ഷം രൂപയാക്കി ഡെബിറ്റ് റിക്കവറി ട്രിബ്യുണലിൽ ബാങ്ക് കേസ് നൽകിയതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. ഇതിനിടെ ലോർഡ് കൃഷ്ണ ബാങ്കിന്റെ സെഞ്ചുറിയാൻ ബാങ്ക് ഏറ്റടുക്കുകയും പിന്നീട് സെഞ്ചുറിയാൻ ബാങ്കിനെ എച്ച് .ഡി.എഫ്.സിയിലേക്ക് ലയിക്കുകയും ചെയിതു.കടബാധ്യത തീർക്കാൻ വില്ലേജ് ഓഫീസർ ഷാജിയുടെ 7 സെന്റ് വസ്തു 8 വര്ഷം മുൻപ് അളന്നു തിരിച്ച് റിപ്പോർട് അയച്ചിട്ടും ബാങ്ക് നടപടിയൊന്നും എടുത്തില്ല.ലോർഡ് കൃഷ്ണ ബാങ്കിലെ ഉദ്യോഗസ്ഥയായ വനിത തന്നെയാണ് ഇപ്പോഴും എച്ച് .ഡി.എഫ്.സി ബാങ്കിലെ ജപ്തിനടപടികൾ നടത്താൻ നിയുക്തയായ ഓതറൈസ്ഡ് ഓഫീസർ.അന്ന് അവർ മുന്കയ്യെടുത്തിരുന്നെങ്കിൽ നിസാരമായി തിരുമായിരുന്ന പ്രശ്‌നമാണ് ജീവൽപ്രശനമായി മാറ്റിയത്. ഒടുവിൽ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ പറഞ്ഞത് ഷാജി 2 കോടി 30 ലക്ഷം രൂപ തിരിച്ചടക്കണം എന്നാണു.

ബാങ്കുകൾക്കുവേണ്ടി കടം വേഗത്തിൽ പിടിച്ചുകൊടുക്കുന്ന ധനകാര്യ വകുപ്പിന് കിഴിലുള്ള സംവിധാനമായ ഡെബ്റ്റ്‌ റിക്കവറി ട്രിബുണൽ (ഡി .ആർ.ടി)

നിലവിൽ ഷാജിയുടെ കിടപ്പാടം രതീഷ് നാരായണൻ എന്നയാൾ ബാങ്ക് നടത്തിയ ഓൺലൈൻ ലേലത്തിൽ 38 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ചതായാണ് പറയുന്നത്. ഷാജിയുടെ വസ്തു ഓൺലൈനിൽ രതീഷ് നാരായണന് ലേലം ചെയിതു കൊടിത്തിരിക്കുന്നത് കടക്കെണിയിലായ ഒരാളുടെ വസ്തു കുറഞ്ഞ രൂപയ്ക്ക് ഉറപ്പിച്ചുകൊടുത്ത് കോഴ വാങ്ങിയതിന് സി.ബി.ഐ അറസ്റ്റ് ചെയ്‌ത റിക്കവറി ഓഫീസർ എം. രംഗനാഥാണ്. ഷാജിയുടെ ഭൂമി തട്ടിയെടുക്കാൻ കക്ഷിരാഷ്ട്രിയക്കാരെ വരുതിയിലാക്കാനും ഷാജിയുടെ അയൽവാസികളുടെ എതിർപ്പു കുറക്കാൻ പണവും ഇവർ വാഗ്ദാനം ചെയ്തതായി അയൽവാസികൾ പറയുന്നു .റിയൽഎസ്റ്റേറ്റ് ബിസിനസ് ലാഭത്തിനുവേണ്ടി ഒരുകുടുംബത്തെ തെരുവിലിറക്കുകയാണവർ.

ബാങ്ക് ബ്ലേഡ് മാഫിയാ സംഘങ്ങളുടെ തട്ടിപ്പിന് ഇരയായവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സര്ഫാസി വിരുദ്ധ ജനകിയ പ്രസ്ഥാനം കഴിഞ്ഞ ദിവസം ഷാജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിടപ്പാട മാർച്ച് നടത്തി. മാർച്ചിൽ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ സംബന്ധിച്ചു. റിക്കവറി ഓഫീസർ വിലയിടിപ്പിച്ച് രതീഷ് നാരായണന് വേണ്ടി നടത്തിയ വഴിവിട്ട ലേലം റദ്ദാക്കുക, ന്യായമായ തുക 2 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഷാജിയെ അനുവദിച്ച് കിടപ്പാടം ബാങ്ക് തിരികെ നൽകുക, തുടങ്ങിയവയാണ് വിഷയത്തിൽ സമിതി മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *