നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി; പേശികള്‍ തണുത്തുറഞ്ഞ് മനുഷ്യരും കൂട്ടത്തോടെ മരിക്കും.കടുത്ത തണുപ്പില്‍ ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു.ഞെട്ടലോടെ ലോകം

ന്യുയോർക്ക്:ലോകാന് ഞെട്ടലിൽ …നയാഗ്ര വെള്ളച്ചാട്ടത്തെ പോലും നിശ്ചലമാക്കി തണുത്തറയ്ക്കുമ്പോള്‍ ലോകം ഞെട്ടലില്‍. കടുത്ത തണുപ്പില്‍ സ്രാവുകള്‍ ചത്തടിഞ്ഞ് സമുദ്രതീരങ്ങളില്‍ അടിയാന്‍ തുടങ്ങി. ജീവജാലങ്ങളുടെ മരണം ഗൗരവത്തോടെ നോക്കിക്കാണണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കോള്‍ഡ് ഷോക്ക് എന്ന ഈ അവസ്ഥ മനുഷ്യ ജീവനുകളേയും ബാധിക്കുമെന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. ഇതേ തരത്തില്‍ ശൈത്യം തുടര്‍ന്നാല്‍ പേശികള്‍ തണുത്തുറയുകയും ഹൃദയ സ്തംഭനത്തിന് കാരണമാവുകയും ചെയ്യും. മനുഷ്യരുടെ കൂട്ടമരണത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി വെറും മഞ്ഞുപാളിയാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ മാസം പകുതിയോടെ വെള്ളച്ചാട്ടം പൂര്‍ണമായും തണുത്തുറഞ്ഞ് മഞ്ഞൂപാളി മാത്രമായി മാറും. അതിശൈത്യത്തിന്റെ പിടിയിലാണ് യുഎസ് ഇപ്പോള്‍ . മൗണ്ട് വാഷിംഗ് ടണില്‍ മൈനസ് 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു താപനില. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ 125 അടിയോളം ഭാഗം ഇപ്പോള്‍ തന്നെ പൂര്‍ണമായും മഞ്ഞുപാളിയായി

അതിശൈത്യം ജീവന് വരെ ഭീഷണിയായിരിക്കുകയാണ്. യുഎസിന്റെ കിഴക്കന്‍ പ്രദേശത്ത് താപനില മൈനസ് പത്ത് ഡിഗ്രിക്കും താഴെയെത്തി. ഇതോടെ ഇവിടെ ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്ന കാഴ്ചയാണ്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാന്‍ കാരണമെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *