ദിലീപ് കുറ്റവിമുക്തനല്ലെന്ന് കോടതി വിധിച്ചിട്ടില്ല; സത്യം തെളിയും വരെ അവള്‍ക്കൊപ്പം മാത്രം, ഏതറ്റം വരെയും പോകാന്‍ തയ്യാറെന്ന് രമ്യാ നമ്പീശന്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപ് കുറ്റവിമുക്തനെന്ന് കോടതി വിധിച്ചട്ടില്ല, നിരപരാതിയെങ്കില്‍ അത് തെളിയിക്കാന്‍ ദിലീപിനും സാധിച്ചിട്ടില്ല. സത്യം തെളിയുന്നതുവരെ അവള്‍ക്കൊപ്പം മാത്രമെന്ന് നടി രമ്യാ നമ്പീശന്‍. കേസില്‍ കുറ്റക്കാര്‍ ആരുതന്നെയായാലും എത്ര വലിയ കൊമ്പന്മാരായാലും ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് രമ്യ ആവശ്യപ്പെടുന്നു, ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാനെന്ന് രമ്യ കൂട്ടിച്ചേര്‍ത്തു. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ നില്‍ക്കുന്ന സുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേയ്ക്ക് വരികേയാണ് പുലര്‍ച്ചെ നടി ആക്രമിക്കപ്പെട്ടത്. നടിക്കൊപ്പം നിന്ന് മലയാള സിനിമയില്‍ സ്ത്രീ സംഘടന വേണമെന്ന ആശയം മുന്നോട്ടു വെയ്ക്കുകയും ചെയ്തു രമ്യ. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ സജീവ അംഗവുമാണ്. അമ്മ എക്സിക്യൂട്ടിവ് അംഗവുമായ താരം വാര്‍ഷിക മീറ്റിങില്‍ നിന്ന് നടിക്ക് പിന്തുണ അറിയിച്ച് ഇറങ്ങി പോയതും വാര്‍ത്തയായിരുന്നു.

കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരണവുമായി എത്തിയ ആദ്യ താരവും രമ്യയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും, രാമലീല ബഹിഷ്‌കരിക്കും എന്ന വാദങ്ങളുമായി ദിലീപിനെതിരെയുള്ള നിലപാടും ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *