ദിലീപിന്റെ 25 വർഷങ്ങൾ…

1992 ൽ കമൽ സംവിധാനം ചെയ്ത് മുകേഷ് നായകനായി എത്തിയ എന്നോടിഷ്‌ടം കൂടാമോ എന്ന സിനിമയിൽ ഒരു ചെറിയ റോൾ അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്, അതിന് മുമ്പ് വരെ കമലിന്റെ അസോസിയേറ്റ് ഡിറക്ടറായിരുന്നു. അതിന് മുമ്പ് കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. അതിന് ശേഷം കുറെ സിനിമകൾ ചെറിയ വേഷങ്ങൾ ചെയ്തും ശേഷം നായകനായി എത്തി. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മീശ മാധവൻ, കുഞ്ഞിക്കൂനൻ, ചാന്ത് പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം ദിലീപിനെ ജനപ്രിയ നായകനാക്കി.

വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ഈ ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു ആകെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു
പിന്നെ മലയാള സിനിമ കണ്ടത് ദിലീപ് എന്ന സിനിമ നടന്റെ ഉയർച്ചയാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന സിനിമ നിർമാണ സ്ഥാപനം ദിലീപ് തുടങ്ങുകകയുണ്ടായി.

ട്വന്റി ട്വന്റി, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങി വലിയ ഹിറ്റുകൾ ദിലീപ് നിർമിച്ച സിനിമകളിൽ ചിലതാണ്. മലയാള സിനിമ നദി നടന്മാരുടെ സംഘടനയായ അമ്മയുടെ ട്രഷറർ , വിതരണ നിർമ്മാണ തിയേറ്റർ ഉടമ സംഘടനയുടെ പ്രസിഡന്റ് എന്നീ നിലയിൽ വരെ എത്തിയ ദിലീപ് കഴിഞ്ഞ 25 വർഷം കൊണ്ട് മലയാള സിനിമയുടെ താര രാജാക്കന്മാരോടൊപ്പം എത്തി നിൽക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *