തീർത്ഥാടന യാത്ര എത്തുന്നത് അപകട മരണത്തിലേക്ക് ; പിന്നിൽ വൻ കവർച്ചാസംഘം

തിരുവനന്തപുരം: ജാതിമതഭേദമന്യേ തമിഴ്‌നാട്ടിലെ വിവിധ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര റൂട്ടുകളിലൂടെ പളനി, വേളാങ്കണ്ണി, നാഗൂര്‍ തീര്‍ത്ഥാടനങ്ങള്‍ക്കായി പോകുന്ന മലയാളികളുടെ യാത്ര സുരക്ഷിതമല്ലെന്നാണ് കണക്കുകളും വിവരങ്ങളും വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ തീര്‍ഥാടനത്തിനെത്തുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും ഈ ഭാഗത്തെ ദേശീയപാതകളില്‍ ഉള്‍പ്പടെ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ ഭാഗങ്ങളിലുണ്ടായ നൂറോളം വാഹനാപകടങ്ങളിലായി മുന്നൂറ്റി അമ്പതോളം മലയാളികളാണ് കൊല്ലപ്പെട്ടത്.

ഭൂരിഭാഗം കേസുകളിലും എതിരെ വരുന്ന ലോറിയോ ട്രക്കോ ഇടിച്ചുണ്ടാകുന്ന അപകടമായിരിക്കും. ഈ അപകടങ്ങള്‍ യാദൃശ്ചികമായി ഉണ്ടാകുന്നതല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പല ലോറി അപകടങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. അപകടം നടന്ന സ്ഥലങ്ങള്‍, സമയം, എതിര്‍ദിശയില്‍ വന്നിടിച്ച വാഹനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ രീതി, പൊലീസിന്റെ സമീപനം ഇവയെല്ലാം സംശയമുളവാക്കുന്നതാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ ജി.ശേഖരന്‍നായരുടെ പത്മതീര്‍ത്ഥക്കരയില്‍ എന്ന പംക്തിയില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ഇതിനെ സാധൂകരിക്കുന്ന വാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും രാത്രികാലങ്ങളില്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ എതിരെ വരുന്ന ട്രക്കുകളുടെയും ലോറികളുടെയും അശ്രദ്ധമെന്നു തോന്നിക്കുന്ന ഡ്രൈവിങില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവമാണ് പങ്കുവയ്ക്കുന്നത്. ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് അപകടമുഖങ്ങളില്‍നിന്നും രക്ഷപെടുന്നത്.

 

ഈ ദുരൂഹതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് adv. രാജി ജോസഫ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ
adv. രാജി ജോസഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :-
കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാൻ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും.
നീണ്ട യാത്രക്കിടയിൽ നമ്മൾ കയറുന്ന റെസ്റ്റോറൻറ്റുകളിൽ – ഇന്ധനം നിറക്കാൻ കയറുന്ന പെട്രോൾ പമ്പുകളിൽ – റോഡിനു കുറുകെ ഹംപ് കാണുമ്പോൾ വാഹനം പതിയെ വേഗത കുറക്കുന്ന നിമിഷങ്ങളിൽ പോലും ഒരു നിഴലുപോലെ നമുക്ക് പരിസരങ്ങളിലുണ്ടാകും ആ കണ്ണുകൾ.
കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങൾ. വിജനമായി കിടക്കുന്ന ഹൈവേ റോഡുകൾ, മനുഷ്യ വാസം പോലുമില്ലാതെ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, സഹായത്തിനൊരാൾ പോലും കടന്നുവരാത്ത എത്രയോ സ്ഥലങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും – കാടുകളും, അവക്ക് നടുവിലൂടെയുള്ള റോഡുകളും. ഇങ്ങനെ ഒരു കുറ്റകൃത്യം നടത്താൻ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ അയാൾ സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ നമ്മൾ പോകുന്ന വഴികളിൽ സുലഭമാണ്.
നമ്മൾ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ’ ഏകദേശം ഒരു പത്ത് കിലോമീറ്ററിനുള്ളിൽ ഒരു ഗ്യാങ്’ അവരുടെ മെസേജ് പാസ് ചെയ്യും. ഇന്ന’ ദിശയിൽ കേരള രെജിസ്ട്രേഷനിലുള്ള ഇന്ന’ വാഹനം വരുന്നു, വാഹനത്തിൽ ഇത്ര’ ആളുകൾ, അതിൽ ഇത്ര’ സ്ത്രീകൾ. ആളുകളുടെ എണ്ണവും നമ്മുടെ വാഹനത്തിൻറ്റെ വലുപ്പവും നോക്കിയിട്ടാണ് ഇടിയുടെ ആഘാതവും ഇടിക്കാൻ വരുന്ന ലോറിയുടെ സ്പീഡും അവർ നിശ്ചയിക്കുന്നത്.
കേരളത്തിന് വെളിയിലേക്ക് ടൂറ് പോയതോ അല്ലെങ്കിൽ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതോ ആയ #മലയാളികളുടെ വാഹനത്തിൽ ഇന്നേവരെ മറ്റൊരു കാറ് അല്ലെങ്കിൽ ബൈക്ക് അതുമല്ലെങ്കിൽ ഏതെങ്കിലും ചെറിയ വാഹനങ്ങൾ ആക്സിഡൻറ്റായതായി നമ്മൾ കേട്ടിട്ടുണ്ടോ. ലോറി അല്ലെങ്കിൽ ബസ്. 90- ശതമാനവും മറുവശത്ത് ലോറിയായിരിക്കും.
ആക്സിഡൻറ്റ് നടന്ന് കഴിഞ്ഞു നിമിഷങ്ങൾക്കകം നമ്മുടെ കാറിലുള്ള വസ്തുക്കൾ ശൂന്യമായിട്ടുണ്ടാകും. മരിച്ചവരുടെയും, പാതി മരിച്ചവരുടെയും, മരിച്ചുകൊണ്ടിരിക്കുന്നവരുടെയും ശരീരത്തിലുള്ള ആഭരണങ്ങൾ, വാച്ചുകൾ, മൊബൈലുകൾ, പോക്കറ്റിലുണ്ടാകുന്ന കാശ്, മറ്റ് വിലകൂടിയ വസ്തുക്കൾ – എന്തിന് കാറിൻറ്റെ വീൽ’ വരെ നിമിഷനേരങ്ങൾകൊണ്ട് അപ്രത്യക്ഷമായ ചരിത്രമുണ്ട്. ഒരേ ഏരിയയിൽ തന്നെ 70′ ലധികം അപകടങ്ങൾ നടന്ന എത്രയോ സംഭവങ്ങൾ. കൂട്ട മരണങ്ങൾ.
ഇനി കിട്ടിയ ഏറ്റവും പുതിയ വിവരമനുസരിച്ച്,,,
ബന്ധുക്കൾ വിവരമറിഞ്ഞു സ്ഥലത്ത് ചെന്നെത്തുമ്പോഴേക്കും മരിച്ചവരുടെ ബോഡി പോസ്റ്റ് മോർട്ടം കഴിഞ്ഞു പാക്ക് ചെയ്തിട്ടുണ്ടാകും. അത് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനും മറ്റ് നടപടികൾ പൂർത്തീകരിക്കാനും മറ്റും, വിഷമാവസ്ഥയിലും തത്രപ്പാടിലും അന്തിച്ചു നിൽക്കുന്ന വേണ്ടപ്പെട്ടവർ അറിയില്ല, തങ്ങളുടെ ഉറ്റവരുടെ ശരീരത്തിൽ നിന്ന് എന്തെല്ലാം #അവയവങ്ങൾ മാറ്റിക്കഴിഞ്ഞു എന്ന്. അതന്വേഷിക്കാനുള്ള സാഹചര്യമോ മാനസികാവസ്ഥയോ ആയിരിക്കില്ലല്ലോ അവിടെ ചെന്ന ബന്ധു മിത്രാധികളുടെ. പിന്നെ നമ്മുടെ നാട് പോലെ സുരക്ഷിതമല്ല താനും.
അതുകൊണ്ട് തന്നെ, ഇപ്പോൾ ഈ രീതിയിലുള്ളതുമായ വെൽ പ്ലാൻഡ്‌ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഒരു പറ്റം ക്രിമിനലുകളടങ്ങിയ – അതിൽ ഡോക്റ്റേഴ്സ് / നിയമ പാലകർ / സർജൻസ് തുടങ്ങി ഒരു വൻ മാഫിയ തന്നെ ഇതിൻറ്റെ പുറകിൽ ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പറയാനുള്ളത്, ഒറ്റക്കായാലും കുടുംബമായിട്ടാണെങ്കിലും ജീവിതത്തിൽ യാത്രകൾ ഒഴിവാക്കാൻ കഴിയുന്നതല്ല. തൻ്റെ ജീവൻ പോലെ തന്നെ മറ്റു സഹജീവികളുടെ ജീവനുകളും ജീവിതവും വിലപ്പെട്ടതാണ്. പകരമാവില്ല മറ്റൊന്നും തന്നെ.
ശ്രദ്ധിക്കുക, സൂക്ഷിക്കുക. ബാക്കി എല്ലാം വിധിപോലെ…!

Leave a Reply

Your email address will not be published. Required fields are marked *