തട്ടുകടയിൽ ദോശ ചുടുന്നത് സീരിയൽ നടി കവിത തന്നെയോ? സത്യാവസ്ഥ ഇതാണ്! പ്രശ്നനങ്ങളെ അതിജീവിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗം

കവിത ലക്ഷ്മി എന്ന് കേട്ടാൽ മലയാളികൾക്ക് അത്ര പരിചയം കാണില്ല.എന്നാൽ സ്ത്രീധനം എന്ന സീരിയലിലെ ചാള മേരിയുടെ മരുമകൾ എന്ന് പറഞ്ഞാൽ ആളുകൾക്ക് കൂടുതൽ വ്യക്തമാവും.ഇപ്പോൾ പ്രൈം ടൈമ് സീരിയലിൽ പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന നടി തട്ട് കടയിൽ ദോശ ചുടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ് .ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ രംഗ പ്രവേശം ചെയ്ത കവിത ലക്ഷ്മി സീരിയൽ രംഗത്തെ സജീവ സാന്നിദ്യം ആണ് .

സമൂഹ മാധ്യമങ്ങളിൽ പരന്നിരിക്കുന്ന വീഡിയോന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് കവിത ലക്ഷ്മി .സന്തോഷകരമായ ഒരു ജീവിതം നയിക്കുക ആയിരുന്നു കവിത ലക്ഷ്മിയും മകളും മകനും .പത്തു വർഷമായി നെയ്യാറ്റിൻകരയിൽ ആണ് താമസം .സുഹൃത്തിന്റെ കുട്ടിക്ക് വേണ്ടി ഒരു ട്രാവൽ ഏജൻസിയിൽ പോയതാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത് .അവർ ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമ കഴിഞ്ഞ കവിതയുടെ മകനുള്ള ഒരു അവസരം വിവരിക്കുക ആണ് ഉണ്ടായത് .

സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെ യിൽ മൂന്നു ഹോട്ടലുകൾ ഉണ്ടെന്നും പഠിത്തത്തിനോടൊപ്പം പാർട്ട് ടൈമ് ജോലിയും ചെയ്യാമെന്ന് അവർ അറിയിച്ചു .പത്തു പൗണ്ട് മണിക്കൂറിനു ശമ്പളമുള്ള ജോലി ആണെന്നും നാല് വർഷത്തെ കോഴ്സ് ആണെന്നും പറഞ്ഞു .അമ്പത് ലക്ഷം രൂപ വരുന്ന കോഴ്‌സിന് ഒരു വർഷം പന്ത്രണ്ടു ലക്ഷം വെച്ച് മുപ്പത്തിയാറു ലക്ഷം രൂപ അടക്കേണ്ടതുള്ളൂ എന്ന് പറഞ്ഞപ്പോൾ കവിത അതിനു സമ്മതിച്ചു .നല്ല അവസരങ്ങൾ സീരിയലിൽ ഉണ്ടായതിനാൽ മാസം ഒരു ലക്ഷം രൂപ ഉണ്ടാക്കാവുന്നതേ ഉള്ളൂ എന്നും പിന്നെ മോന് അവിടെ ജോലിയും ഉണ്ടാകുമല്ലോ എന്ന തോന്നലും ആയിരുന്നു ആശ്വാസം നൽകിയത് .

എന്നാൽ ഈ തീരുമാനം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു . ഒരു വർഷത്തെ കോഴ്‌സിൽ ആറു മാസം മഞ്ഞു കാലം ആയതു കൊണ്ട് ക്ലാസുണ്ടാവില്ല.അപ്പോൾ ആറു മാസത്തിനു പന്ത്രണ്ടു ലക്ഷം രൂപ കൊടുക്കണം എന്നായി.മാത്രമല്ല മകന് ലഭിച്ച ജോലിക്കു പറഞ്ഞ അത്ര ശമ്പളവും ഉണ്ടായിരുന്നില്ല.അങ്ങനെ അവർ ആകെ കഷ്ടത്തിൽ ആയി .കോഴ്സ് മുടങ്ങാതിരിക്കാൻ ആദ്യ വർഷം എങ്ങനെയോ ഫീസ് അടച്ചു എന്നാൽ ഇപ്പോൾ ഫീസ് അടക്കുവാൻ ഇവർ നന്നായി കഷ്ടപ്പെടുകയാണ് .

പണം ഉണ്ടാക്കുക എന്ന ലക്‌ഷ്യം വെച്ചാണ് തട്ടുകടയിലേക്കു കവിത ഇറങ്ങിയത് .മകന്റെ യാത്രയുമായി ബന്ധപ്പെട്ടു സീരിയലിൽ നിന്നും അല്പം മാറി നിൽക്കേണ്ടി വന്നത് അവസരങ്ങൾ കുറച്ചു .കാര്യങ്ങൾ ഒന്ന് കൂടി വഷളായി .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ്‌ പൂങ്കുന്നം മാത്രമാണ് സിനിമ സീരിയൽ രംഗത്തു നിന്ന് സഹായ ഹസ്തങ്ങൾ നൽകിയത് .ആർട്ടിസ്റ്റുകളുടെ സംഘടന ഒന്നും യാതൊരു വിധത്തിലും സഹായിച്ചിട്ടു തന്നെ ഇല്ല.ദിനേശ് പണിക്കരും വ്യക്തിപരമായി ഇവരെ സഹായിച്ചിട്ടുണ്ട് .

കവിത ലക്ഷ്മി ഒരു ഗ്രാനൈറ്റിന്റെ ഷോപ് നടത്തിയിരുന്നു .എന്നാൽ സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ലോൺ എടുക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു .ഫേസ്ബുക്ക് സുഹൃത്തുക്കൾ പലരും സഹായിച്ചെങ്കിലും ആർട്ടിസ്റ്റുമാർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല എന്ന് കവിത ലക്ഷ്മി വേദനയോടെ പറയുന്നു .സിനിമയിൽ ആകെ അടുപ്പം ഉള്ളത് മമ്മൂട്ടിയും ലാൽ ജോസുമായിട്ടാണ് .എന്നാൽ അവരുടെ തിരക്കുകൾ കാരണം അവരെ ഒന്ന് കാണാൻ പോലും സാധിച്ചിട്ടില്ല എന്ന് കവിത കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *