ട്രോളെന്ന പേരിൽ കാവ്യക്കെതിരെ പ്രചരിപ്പിക്കുന്നത് പച്ച അശ്ലീലം: മലയാളി ലൈംഗിക ദാരിദ്രം തീർക്കുന്നത് കാവ്യയുടെ പുറത്ത്; കാവ്യ പരാതിയുമായി സൈബർ സെല്ലിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനു ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ കാവ്യയെയും ദിലീപിനെയും പറ്റി ലൈംഗികതയും അശ്ലീലവും നിർഞ്ഞ ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ദിലീപിന്റെയും കാവ്യയുടെയും കിടപ്പറ ദൃശ്യങ്ങൾ എന്ന പേരിലടക്കം സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുകയാണ്. ഇതുകൂടാതെയാണ് ഇരുവരെയും വ്യക്തിപരമായി അപമാക്കുന്നത് അടക്കമുള്ള കമന്റുകളോടു കൂടിയ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പേരിൽ അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് പ്രചരണങ്ങളിൽ ശക്തമായി നിൽക്കുന്നവരാണ് ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു മറ്റൊരു നടിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രചാരണം നടത്തുന്നത്. ഇതിനിടെ കാവ്യയുടേതെന്ന പേരിൽ നഗ്നസെവൽഫി വീഡിയോയും പുറത്തു വിട്ടു. ഇത്തരത്തിൽ നഗ്നസെൽഫി കാവ്യ ദിലീപ് ജയിലിൽ കിടന്ന സമയത്ത് വാട്‌സ്അപ്പിൽ അയച്ചു നൽകായതാണെന്നതായിരുന്നു പ്രചാരണം.
കഴിഞ്ഞ ദിവസം ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ദിവസം മുതൽ കാവ്യയെ അപമാനിക്കുന്ന രീതിയിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന മലയാളി തുടങ്ങിയിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ ചേർത്ത് വച്ചായിരുന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടം. ഈ ചിത്രങ്ങൾ ചേർത്ത് വച്ച് അശ്ലീലതയുടെ അതിർവരമ്പ് ലംഘിക്കുന്ന വാക്യങ്ങളും, അസഭ്യങ്ങളും ഇതോടൊപ്പം എഴുതിചേർത്തായിരുന്നു പ്രചാരണം. മലയാളത്തിലെ പ്രമുഖ സോഷ്യൽ മീഡിയ സൈറ്റുകളെല്ലാം തന്നെ ഈ പ്രചാരണത്തിൽ മുന്നിൽ നിന്നു.
ഇത്തരത്തിൽ പ്രചാരണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതോടെയാണ് കാവ്യ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ഇതേ തുടർന്നു ഇത്തരത്തിലുള്ള അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിച്ച സൈറ്റുകൾക്കെതിരെയും, സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണം നടത്തിയവർക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണ് ദിലീപും കാവ്യയും.

Leave a Reply

Your email address will not be published. Required fields are marked *