ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര്‍ സാംസ്കാരിക നായകന്മാർ : കെ സുരേന്ദ്രൻ

കോഴിക്കോട്: പുരോഗമന ഇടതു പ്രസ്ഥാനങ്ങള്‍ക്കും സാംസ്കാരിക നായകന്മാർക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സത്യത്തില്‍ ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര്‍ ഈ നാണം കെട്ട വര്‍ഗ്ഗമാണ്. തലച്ചോറ് പാര്‍ട്ടി ആപ്പീസില്‍ പണയംവെച്ച വെറും ഏഴാംകൂലികളാണെന്നും സുരേന്ദ്രന്‍ പറയുന്നു. പെരുമാള്‍ മുരുകന്‍ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യംവെച്ച്‌ എഴുത്തു നിറുത്തി എന്നു പറഞ്ഞപ്പോള്‍ എന്തൊരു ഭൂകമ്പ മായിരുന്നു കേരളത്തില്‍.

അദ്ദേഹത്തെ അജ്ഞാതനായ ആരോ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞായിരുന്നു ഈ നാടകം മുഴുവന്‍. ഇവിടെയിപ്പോള്‍ മാപ്പുപറച്ചിലും പിന്‍വലിക്കലും നിത്യേന തുടരുമ്പോഴും ഒരു സാംസ്കാരികനായകനെയും കാണാനില്ലെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആർ ജെ സൂരജിനും, പവിത്രൻ തീക്കുനിക്കുമെതിരെ മത മൗലിക വാദികളുടെ ഭീഷണിയെ ഉദ്ധരിച്ചാണ് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്:

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

“പെരുമാൾ മുരുകൻ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യംവെച്ച് എഴുത്തു നിറുത്തി എന്നു പറഞ്ഞപ്പോൾ എന്തൊരു ഭൂകമ്പമായിരുന്നു കേരളത്തിൽ. അദ്ദേഹത്തെ അജ്ഞാതനായ ആരോ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞായിരുന്നു ഈ നാടകം മുഴുവൻ. ഇവിടെയിപ്പോൾ മാപ്പുപറച്ചിലും പിൻവലിക്കലും നിത്യേന തുടരുമ്പോഴും ഒരു സാംസ്കാരികനായകനെയും കാണാനില്ല. പുരസ്കാരങ്ങളൊന്നും ആരും തിരിച്ചുകൊടുക്കുന്നുമില്ല. സത്യത്തിൽ ജിഹാദി തീവ്രവാദികളേക്കാൾ വെറുക്കപ്പെടേണ്ടവർ ഈ നാണം കെട്ട വർഗ്ഗമാണ്. തലച്ചോറ് പാർട്ടി ആപ്പീസിൽ പണയംവെച്ച വെറും ഏഴാംകൂലികൾ.”

Leave a Reply

Your email address will not be published. Required fields are marked *