ജയലളിതക്ക് ശേഷം നയൻതാരയെ തലൈവി എന്ന് വിളിച്ച് തമിഴ് ലോകം !ലേഡി സൂപ്പറസ്റ്ററിന്റെ രാഷ്ട്രീയ പ്രവേശനം ഭയന്ന് തമഴ്നാട് മുന്നണികൾ !!

രജനികാന്തിന്റെ പിന്‍ഗാമിയായി തമിഴ് സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആരെത്തുമെന്നത് തമിഴ് സിനിമാ ലോകത്ത് എന്നും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. അജിത്തും വിജയിയും സൂര്യയുമെല്ലാം പട്ടികയിലുള്ളവരാണ്.

എന്നാല്‍ തമിഴകത്തിന് ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് നയന്‍സ് എന്ന നയന്‍താര മാത്രമായിരിക്കും. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചതാണ് നയന്‍സ് പലവട്ടം. അതിന് തമിഴ് ജനത അറിഞ്ഞു നല്‍കിയ പേരാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നത്.

എന്നാല്‍ നയന്‍താരയ്ക്കിതാ പുതിയൊരു പേര് നല്‍കിയിരിക്കുകയാണ് തമിഴകം. തലൈവി. അതെ, തങ്ങളുടെ പ്രിയങ്കരിയായ ജയലളിതയ്ക്ക് നല്‍കിയ തലൈവി പട്ടം നയന്‍സിന് വെച്ചു മാറുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ അറമിന്റെ പ്രൊമോഷനായി ചെന്നൈയിലെത്തിയപ്പോഴായിരുന്നു ആരാധകര്‍ തലൈവി വിളികളുമായി എത്തിയത്.

ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു നയന്‍താരയെ ‘എങ്കള്‍ തലൈവി നയന്‍താര’ എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. നീല സാരിയണിഞ്ഞുള്ള നയന്‍താരയുടെ വരവ് കണ്ടാല്‍ ശരിക്കും തലൈവി എന്നു വിളിക്കാന്‍ തോന്നുമെന്നതും സത്യമാണ്. ഒരു നേതാവെന്നു തോന്നുംവിധമുളള ലുക്കിലാണ് താരം എത്തിയത്.
താരത്തെ കാണാന്‍ വന്‍ ജനാവലിയായിരുന്നു തിയേറ്ററില്‍. നയന്‍താര കാറില്‍നിന്നും ഇറങ്ങിയ ഉടന്‍ തന്നെ ആരാധകര്‍ ‘എങ്കള്‍ തലൈവി നയന്‍താര’ എന്നു വിളിക്കാന്‍ തുടങ്ങി. ഇതുകേട്ട നയന്‍സ് പുഞ്ചിരിയോടെ കൈകള്‍ ആരാധകര്‍ക്കുനേരെ ഉയര്‍ത്തിക്കാട്ടി തന്റെ സ്‌നേഹം അറിയിക്കുകയും ചെയ്തു.

അതേസമയം, നയന്‍സ് കളക്ടറാകുന്ന ‘അറം’ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താര ഇതുവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അറമിലേത്

Leave a Reply

Your email address will not be published. Required fields are marked *