ഗോകുൽ സിനിമയിൽ പാടുന്നു ; കുരുന്ന് മനസിന് നൽകിയ വാക്കു പാലിച്ച് ജയസൂര്യ

കുട്ടികൾക്ക് നമ്മൾ നൽകുന്ന വാക്കുകൾ പാലിച്ചുകൊടുത്തില്ലെങ്കിൽ അവരുടെ മനസിൽ അത് ഒരു വേദനയായി കിടക്കും.

എന്നാൽ അതിന് അവസരമുണ്ടാക്കാതെ ഒരു കുരുന്ന് മനസിന് നൽകിയ വാക്കു പാലിച്ചിരിക്കുകയാണ് ജയസൂര്യ.

സ്വകാര്യ ചാനല്‍ പരിപാടിയില്‍ പരിചയപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്റെ സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയിരിക്കുകയാണ് താരം.

ഗോകുല്‍ രാജ് സിനിമയിൽ പാടാൻ പോകുന്ന വിവരം ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

കാഴ്ച്ചയില്ലാത്ത കുട്ടിയുടെ കഴിവ് കണ്ട് വേദിയില്‍ വെച്ച് തന്നെ അവസരം നല്‍കാമെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജ് പാടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *