ഗള്‍ഫ് സ്വര്‍ണ്ണത്തില്‍ വന്‍തോതില്‍ മായം; 916 ഹാള്‍മാര്‍ക്ക് വെറും പുറംപൂച്ച് മാത്രം; പ്രമുഖ ജ്വല്ലറികള്‍ കുടുങ്ങി

കൊച്ചി: ഗള്‍ഫില്‍ നിന്നും വരുന്ന സ്വര്‍ണ്ണത്തില്‍ കടുത്ത മായമെന്ന് റിപ്പോര്‍ട്ട്. ഇറിഡിയെ കലര്‍ത്തിയ സ്വര്‍ണ്ണം വ്യാപകമാകുന്നു. ഇത് രാജ്യത്തെ സ്വര്‍ണ്ണ വിപണിയെ ആകെ കീഴടക്കുന്ന അവസ്ഥയിലുമാണ്. അതി പ്രശസ്തമായ സ്വര്‍ണ്ണ ബ്രാന്റായ കല്യാണ്‍ കുവൈറ്റില്‍ നടന്ന റയ്ഡിലാണ് സ്വര്‍ണ്ണ വിപണിയേ ഞെട്ടിക്കുന്ന വ്യാജന്‍ പൊങ്ങിയത്. ഇതിനു മുമ്പും നിരവധി തവണ ഇവിടെ റെയ്ഡ് നടക്കുകയും വ്യാജനേ പൊക്കുകയും ചെയ്തിട്ടുള്ളതാണ്. അന്നെല്ലാം മലയാളി സ്ഥാപനം വന്‍ തുക ഫൈന്‍ അടച്ചതായും പറയുന്നു.

916 ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണമെന്ന് മുദ്രണം ചെയ്തിരിക്കുന്നവയില്‍ കൂടുതലും ഇറിഡിയം കലര്‍ന്നതാണെന്നാണ് അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ വെളിവാക്കുന്നത് .ഗള്‍ഫില്‍ നിന്നും വന്‍ തോതിലാണ് സ്വര്‍ണ്ണം എത്തുന്നത്. പോയി വരുന്നവര്‍ ആഭരണം എങ്കിലും വാങ്ങിക്കും. ഗള്‍ഫ് സ്വര്‍ണ്ണത്തിന്റെ കേള്‍വികേട്ട പരിശുദ്ധിയാണ് കാരണം. എന്നാല്‍ കേരളത്തിലേക്ക് കടത്താനും മലയാളി പ്രവാസികള്‍ക്ക് വില്ക്കാനും കരുതിവയ്ച്ച സ്വര്‍ണ്ണം കുവൈറ്റില്‍ പിടിച്ചപ്പോഴാണ് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അറിഞ്ഞ് ഞെട്ടിയത്.

ഇറിഡീയം പെട്ടെന്ന് കണ്ടെത്താനാകില്ല. സാധാരണ പരിശോധനയില്‍ വ്യക്തമാകുകയും ഇല്ലത്രേ. സ്വര്‍ണ്ണ കറ്റക്കാരുടെ കൂറ്റന്‍ ഓഫറുകള്‍ക്കും കോടികള്‍ മുടക്കുന്ന പരസ്യങ്ങള്‍ക്കും പിന്നില്‍ സ്വര്‍ണ്ണ വ്യാപാരത്തിലേ അധാര്‍മിക കൂട്ടുകെട്ടും, കള്ളകടത്തും, വ്യാജ സ്വര്‍ണ്ണവും മായം ചേര്‍ക്കലും എന്ന് പരക്കേ വിമര്‍ശനം ഉണ്ട്. പല കടയില്‍ സ്വര്‍ണ്ണത്തിനു പലവിലയും, പണികൂലിയും വന്‍ ഓഫറും. കാറു മുതല്‍ വില്ലകള്‍ വരെ സമ്മാനം നല്കുന്നു. ലോകത്തിലേ തന്നെ പ്രമുഖ ബ്രാന്റുകളില്‍ ഒന്നായ കല്യാണ്‍ 110 കോടിയോളമാണ് പരസ്യത്തിനായി മാത്രം ചിലവിടുന്നത്. ശരിയായ കച്ചവടം ആണേല്‍ ഈ ധൂര്‍ത്തിനു മാത്രം ലാഭം കിട്ടില്ല.

കുവൈറ്റിലെ അല്‍ റായിയിലെ സ്വര്‍ണക്കടയില്‍നിന്നു വ്യാപാര-വാണിജ്യ മന്ത്രാലയം അധികൃതര്‍ നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളില്‍ കൃത്രിമം കണ്ടെത്തി. അന്‍പതിനായിരം ദിനാര്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ടവയാണെന്ന് അധികൃതര്‍ അറിയിച്ചു.സ്വര്‍ണാഭരണത്തിന്റെ ഉള്‍ഭാഗങ്ങള്‍ വിലകുറഞ്ഞ വസ്തു കൊണ്ടു നിറച്ചനിലയിലായിരുന്നു. കൃത്രിമ മാര്‍ഗത്തിലൂടെ വര്‍ധിക്കുന്ന തൂക്കത്തിനും യഥാര്‍ഥ സ്വര്‍ണത്തിന്റെ വില ഈടാക്കിയായിരുന്നു വില്‍പനയെന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്രിമം നടത്തിയ കടയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സ്വര്‍ണക്കടകളില്‍ വില്‍പനയ്ക്കുള്ള ആഭരണങ്ങളുടെ പരിശുദ്ധിയും കല്ലുകളുടെയും മറ്റും ഗുണനിലവാരവും പരിശോധിക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്വര്‍ണം, ആഭരണങ്ങളില്‍ പതിക്കുന്ന കല്ലുകള്‍ എന്നിവയെക്കുറിച്ചുള്ള പരിശോധന ശക്തിപ്പെടുത്തും. ഇറക്കുമതി ചെയ്യുന്നതോ പ്രാദേശികമായി നിര്‍മിക്കുന്നതോ ആയ മുഴുവന്‍ ആഭരണങ്ങളും പരിശോധിക്കും.

സ്വര്‍ണത്തോട് ഇറിഡിയം കലര്‍ത്തിയാല്‍ വേഗം കണ്ടെത്താന്‍ കഴിയില്ല. മാത്രമല്ല സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ വിലയില്‍ നിന്നും വലിയ തുക വെട്ടിക്കുകയും ചെയ്യാം. ഇത്തരം ആഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശരീര ഭാഗങ്ങളില്‍ കറുത്ത നിറം ഉണ്ടാകുകയും ചൊറിച്ചില്‍ പോലുള്ള അലര്‍ജി അനുഭവപ്പെടുകയും ചെയ്യുന്നു .

രാജ്യത്തുടനീളം ശാഖകള്‍ വര്‍ധിപ്പിക്കുന്ന പല സ്ഥാപനങ്ങളുടെയും പ്യൂരിറ്റിയിലും ഇറിഡിയത്തിന്റെ തോത് കൂടുതലാണ്. ഇറിഡിയത്തിനു വില കുറവാണെന്നതും ഇത് സ്വര്‍ണത്തോട് ചേര്‍ത്താല്‍ മാറ്റിന് കുറവുണ്ടാകില്ലെന്നതും പ്രേത്യേകതയാണ് . അതിനാല്‍ സ്ഥാപനങ്ങളില്‍ വഞ്ചിതരാകാതെ ഏറ്റവും വിശ്വസ്തമായ സ്ഥാപനങ്ങള്‍ കണ്ടെത്തി സ്വര്‍ണം വാങ്ങുകയാവും ഉത്തമം .

ആഗോള തലത്തില്‍ ശാഖകളുള്ള കേരളം ആസ്ഥാനമായ പാരമ്പര്യവും വിശ്വാസവും ഒത്തിണങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈറ്റിലെ ഷോപ്പില്‍ നിന്നും കഴിഞ്ഞ ദിവസം നാലര കിലോ വ്യാജ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ആഭരണങ്ങള്‍ക്ക് ഉള്ളില്‍ നിന്നും അരക്കും മെഴുക്കും ഉള്‍പ്പെടെ ഗ്രാം കണക്കിന് വെയ്സ്റ്റ് ആണ് അധികൃതര്‍ പിടിച്ചെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *