കോട്ടയം നെഹ്‌റു സ്റ്റേ​ഡി​യത്തില്‍ രാവിലെ ഓടാന്‍ വരുന്നവരുടെ രഹസ്യം അറിഞ്ഞു നാട് ഞെട്ടി ; ആണ്‍ കുട്ടികളും പെണ്‍കുട്ടികളും വരുന്നത് ഓടാന്‍ അല്ല ; അനാശാസ്യത്തിന്

കോ​ട്ട​യം: നെ​ഹ്‌‌റു സ്റ്റേ​ഡി​യം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു മ​രു​ന്നു വി​ൽ​പ്പ​ന​യും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​വും അ​ര​ങ്ങേ​റു​ന്ന​താ​യി പ​രാ​തി. നെ​ഹ്റുസ്റ്റേ​ഡി​യം പ​വ​ലി​യ​നു സ​മീ​പ​വും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​ത്ത​രം അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള മ​യ​ക്കു മ​രു​ന്നു ക​ച്ച​വ​ടം ഇ​വി​ടെ ത​കൃ​തി​യാ​ണ്.

സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ ഇ​വി​ടെ പ​ല​രും വ​ന്നു പോ​കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം നി​രീ​ക്ഷി​ച്ച​വ​ർ​ക്കാ​ണ് മ​യ​ക്കു മ​രു​ന്നു വി​ൽ​പ്പ​ന​യു​ടെ ര​ഹ​സ്യം പി​ടി​കി​ട്ടി​യ​ത്. മ​യ​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ വ​രു​ന്ന​വ​രി​ൽ ചി​ല മാ​ന്യ​ൻ​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​യി​ലും പ​ക​ലും ഇ​വി​ടെ ചി​ല ആ​ളു​ക​ൾ വ​ന്നു പോ​കു​ന്നു​ണ്ട്. അ​വ​ർ വ​രു​ന്ന​ത് ഓ​ടാ​നും ചാ​ടാ​നു​മ​ല്ല. ചി​ല സാ​ധ​ന​ങ്ങ​ൾ കൈ​മാ​റാ​നാ​ണ്. ക​ഞ്ചാ​വ് പൊ​തി​ക​ളു​ടെ​യും മ​റ്റും കൈ​മാ​റ്റം ന​ട​ക്കു​ന്ന​ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

ഇ​ടു​ക്കി​യി​ൽനി​ന്നും മ​റ്റും വ​രു​ന്ന ക​ഞ്ചാ​വ് മൊ​ത്ത ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​മാ​റ്റ​വും സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​ന് ധാ​രാ​ളം ആ​ളു​ക​ൾ എ​ത്താ​റു​ണ്ട്. അ​തി​നാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ര​ഹ​സ്യ ക​ച്ച​വ​ടം ആ​രും സം​ശ​യി​ക്കി​ല്ല എ​ന്ന​താ​ണ് മ​യ​ക്കു മ​രു​ന്നു ലോ​ബി​യെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന് സു​ര​ക്ഷാ മ​തി​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ഗേ​റ്റു​ക​ൾ പൂ​ട്ടി​യാ​ലും അ​ക​ത്തു ക​യ​റാ​ൻ വ​ഴി​ക​ൾ ഏ​റെ​യാ​ണ്. സ്പോ​ർ​ട്സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രും അ​ല​ഞ്ഞു തി​രി​യു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ക​റ​ങ്ങു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ഇ​പ്പോ​ൾ ഒ​രു സം​വി​ധാ​ന​വു​മി​ല്ല.

സ്റ്റേ​ഡി​യം ശു​ദ്ധീ​ക​രി​ച്ച് അ​നാ​വ​ശ്യ​മാ​യി അ​വി​ടെ ക​റ​ങ്ങു​ന്ന​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കാ​യി​ക പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം. പോ​ലീ​സ് പ​ട്രോ​ളിം​ഗ് സ്റ്റേ​ഡി​യ​ത്തി​യ​ത്തി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.
പ്രമുഖ ഓൺലെയ്ൻ ചാനലാണു ന്യൂസ്‌ പുറത്ത്‌ വിട്ടത്‌

Leave a Reply

Your email address will not be published. Required fields are marked *