കേരളത്തിലെ തീവ്രവാദ പ്രവർത്തനത്തിനു ഒഴുകുന്നത് കോടികൾ: സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എൻഐഎ നിരീക്ഷണത്തിൽ; ബാങ്ക് അക്കൗണ്ടുകൾ എൻഐഎ പരിശോധിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് ഭീകര ശൃംഖല ശക്തമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ തീവ്രവാദികൾക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എൻഐഎ അന്വേഷണം ആരംഭിക്കുന്നു. സ്വർണക്കടത്തിലൂടെയും കുഴൽപ്പണത്തിലൂടെയുമാണ് കേരളത്തിൽ തീവ്രവാദികൾക്കു പണം എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐഎസിന്റെ സഌപ്പർ സെല്ലുകളായി പ്രവർത്തക്കുന്ന തീവ്രവാദികൾക്കു പണം എത്തിക്കുന്നതിനാണ് സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കോടികൾ ഒഴുക്കുന്നുണ്ടെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ പതിനാറ് കേന്ദ്രങ്ങളിലെ മതപരിവർത്തന സെന്റുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തീവ്രവാദ പ്രവർത്തനങ്ങൾക്കും, ഐഎസ് റിക്രൂട്ട്‌മെന്റിനും സംഘം ചുക്കാൻ പിടിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദത്തിലും, മത ഭീതരതയിലും ആകൃഷ്ടരാവുന്നവർക്കു ആവശ്യത്തിനു പണം നൽകുന്നത് സംസ്ഥാനത്തും പുറത്തും നെറ്റ് വർക്കുള്ള ജ്വല്ലറി ഗ്രൂപ്പാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. തീവ്രവാദത്തിനു സഹായം നൽകുന്നതിനു മാത്രമല്ല, കുഴൽപണം കടത്തിനും, സ്വർണക്കടത്തിനുമായി ഗുണ്ടാ സംഘങ്ങൾ വരെ ഇവർക്കുണ്ടെന്ന സൂചനയാണ് എൻഐഎ സംഘത്തിനു ലഭിക്കുന്നത്.
സംസ്ഥാനത്തെമ്പാടും നെറ്റ് വർക്കുള്ള ഈ സംഘത്തിലേയ്ക്കു രണ്ടു തരത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സ്വർണവും – കുഴൽപ്പണവും കടത്തുന്നതിനായി കൊച്ചിയിലെ പ്രമുഖ ഗുണ്ടയുടെയും, രാഷ്ട്രീയ നേതാവിന്റെയും സ്വാധീനത്തിൽ അൻപതംഗ യുവാക്കളുടെ സംഘം തന്നെ ഇവർക്കുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് അധോലോക സംഘം തന്നെ ഇവർക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് കടൽമാർഗം എത്തിക്കുന്ന കുഴൽപ്പണം. കേരളത്തിൽ പ്രതിമാസം 100 കോടിയ്ക്കു മുകളിൽ കുഴൽപ്പണം എത്തുന്നുണ്ടെന്നാണ് എൻഐഎ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏറെയും ഈ ജ്വല്ലറി ഗ്രൂപ്പിന്റെ അറിവോ രഹസ്യസമ്മതത്തോടെയാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനു വേണ്ടി മാത്രമായി പ്രത്യേകം ഗുണ്ടാ സംഘങ്ങളെയും ഇവർ സജ്ജീകരിച്ചിട്ടുമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഈ ജ്വല്ലറി ശൃംഖലയുടെ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *