കെട്ടിപ്പിടിച്ചുകൊണ്ട് ലാല്‍ പറഞ്ഞു, ആന്റണിയെ ഞാനേല്‍പ്പിക്കുന്നത് എന്റെ ജീവിതമാണ്, എനിക്ക് ഭാര്യയെക്കാള്‍ സ്‌നേഹം ആന്റണിയോടാണോ? പെരുമ്പാവൂരുകാരന്‍ ആന്റണിയുമായുള്ള ബന്ധത്തെപ്പറ്റി മോഹന്‍ലാല്‍

കെട്ടിപ്പിടിച്ചുകൊണ്ട് ലാല്‍ പറഞ്ഞു, ആന്റണിയെ ഞാനേല്‍പ്പിക്കുന്നത് എന്റെ ജീവിതമാണ്, എനിക്ക് ഭാര്യയെക്കാള്‍ സ്‌നേഹം ആന്റണിയോടാണോ? പെരുമ്പാവൂരുകാരന്‍ ആന്റണിയുമായുള്ള ബന്ധത്തെപ്പറ്റി മോഹന്‍ലാല്‍

Friday October 13, 2017

മോഹന്‍ലാല്‍-ആന്റണി പെരുനാവൂര്‍ ബന്ധത്തിന്റെ അടിത്തറയെന്താണ്? പലരും പലവട്ടം ആസൂയയോടെ ചോദിച്ച ചോദ്യമാണിത്. ജേഷ്ഠനും അനുജനും പോലെയുള്ള ആ ദൃഢബന്ധത്തെപ്പറ്റി മോഹന്‍ലാല്‍ ഒടുവില്‍ മനസുതുറക്കുകയാണ്. അമൃതാടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയില്‍ ആന്റണി പെരുമ്പാവൂര്‍ അതിഥിയായെത്തിയപ്പോഴാണ് ലാല്‍ തന്റെ തേരാളിയെക്കുറിച്ച് തുറന്നു സംസാരിച്ചത്.

ഇരുപത് വയസ് പിന്നിട്ടപ്പോഴാണ് ആദ്യമായി മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി ചെയ്തതെന്ന് ആന്റണി പറഞ്ഞു. ‘അന്ന് ഒരു മാസം ജോലി ചെയ്ത് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചോദിച്ചു, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ലാല്‍ സാര്‍ ഓര്‍ക്കുമോ എന്ന്. അപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു. അതെന്താണ് അങ്ങിനെ ചോദിച്ചത്. നമ്മള്‍ ഇത്രയും ദിവസത്തെ പരിചയമുള്ളവരല്ലെ. തീര്‍ച്ചയായും ആന്റണി എന്റെ ഓര്‍മയില്‍ ഉണ്ടാവും. പിന്നെ ഒരു മാസം കഴിഞ്ഞ് സഹൃത്തുക്കളുമായി മൂന്നാം മുറയുടെ ഷൂട്ടിങ് കാണാന്‍ പോയി. നല്ല തിരക്കായിരുന്നു അവിടെ. ദൂരെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. നോക്കിയപ്പോള്‍ ലാല്‍ സാര്‍ ആരെയോ കൈകൊണ്ട് മാടി വിളിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

വേറെ ആരെയോ ആണ് വിളിക്കുന്നത് എന്നാണ് ആദ്യം കരുതിയത്. ഞാന്‍ ചോദിച്ചു എന്നെയാണോ എന്ന്. അതെ ആന്റണിയെയാണെണന്ന് പറഞ്ഞു. പിന്നെ മനസിലായി എന്നെയാണെന്ന്. അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ഞാന്‍ വേറെ ഏതൊ ഒരു അവസ്ഥയിലായിരുന്നു. ഞാന്‍ ഓടിച്ച വാഹനവുമായി വരാന്‍ പറഞ്ഞു. പിന്നെ ആ ഷൂട്ടിങ് തീരുന്നതുവരെ ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ തിരിച്ചു പോരുന്ന സമയത്ത് ലാല്‍ സാര്‍ എന്നോട് പറഞ്ഞു: ആന്റണി എന്റെ കൂടെ പോര് എന്ന്.’-ആന്റണി ഷോയില്‍ പറഞ്ഞു.

എന്നാല്‍ ആ സംഭവത്തെപ്പറ്റി ലാല്‍ പറയുന്നതിങ്ങനെ- അന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആന്റണിയെ വിളിപ്പിച്ചത് ഞാനല്ല, ദൈവം എന്നെ കൊണ്ട് ആന്റണിയെ വിളിപ്പിക്കുകയായിരുന്നു. ‘എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. എനിക്ക് എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാള്‍ സ്‌നേഹം ആന്റണിയോടാണെന്ന് ഒരുപക്ഷേ, ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും. അവര്‍ക്ക് അതില്‍ അസൂയയുണ്ട്.

കാരണം കൂടുതല്‍ സമയവും ഞാന്‍ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം. ഇപ്പോള്‍ ഞാന്‍ ധൈര്യമായി പറയുന്നു എന്റെ സിനിമാ കരിയറിലെ എല്ലാ ഉയര്‍ച്ചയുടെയും എന്റെ എല്ലാ നന്മയുടെയും പിറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ ഞാന്‍ മാനിക്കുന്നു. എന്റെ അവസാനശ്വാസം വരെ ആന്റണി കൂടെയുണ്ടാകും എന്നാണ് എന്റെ വിശ്വാസം’-മോഹന്‍ലാല്‍ പറഞ്ഞു. ഷോയുടെ അവസാനം ലാല്‍ ആന്റണിക്കു മൊമന്റോയും സമ്മാനിച്ചു. ഇതൊരു മൊമെന്റോ അല്ല. ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പിക്കുകയാണ്-ആന്റണിയെ ആശ്ലേഷിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *